Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
വേറൊന്നും പറയാനില്ലേ ???
ഓഹോ... പെരയ്ക്കാത്തു മുള്ളിയ നീ ഡീസന്റ്; ഞാൻ പറഞ്ഞാ കുറ്റോ ???
ഒള്ള വേണ്ടാതീനം മൊത്തം കാണിച്ചിട്ട് എന്നെ കളിയാക്കിയാലുണ്ടല്ലോ...
ങ്ഹാ... കൂടുതല് കളിച്ചാ ഞാൻ എല്ലാരോടും പറയുവേ...
എന്നാ നിന്നെ ഞാൻ കൊല്ലും. ഒറപ്പാ...
ഹു ഹു ഹൂ... അന്ത ഭയം ഇറുക്കണം... !!!
എനിക്കും കിട്ടും അവസരം. നോക്കിക്കോ..
ആ നമ്മക്ക് കാണാം.
ഒന്ന് മാറിക്കെ... ഞാൻ കെടക്കട്ടെ...
ഉം.. എന്നാ പറ്റി... ???
ആ മരുന്നിന്റെയാവും. ഭയങ്കര ക്ഷീണവാ ഇപ്പോ...
എന്നിട്ട് നീ ഉച്ചക്കത്തെ മരുന്ന് കഴിച്ചോ... ???
അതൊക്കെ കഴിച്ചു. നീ ഒറങ്ങിക്കിടന്നപ്പോ ആ ഡോക്ടറ് വന്നില്ലേ... അപ്പൊ.
ആരെടുത്തു തന്നു ???
ആ ഡോക്ടറ്... !!!
അവിടേം നീയെന്നെ നാറ്റിച്ചല്ലേടീ ചേച്ചിപ്പട്ടീ... ശോ നല്ലൊരു പീസായിരുന്നു. അതിന്റെ മുമ്പില് ഒള്ള വെലേം പോയി.
പീസോ ??? ആര് ???
ആ ഡോക്ടറേ...
ദേ ചെക്കാ എന്റെ കയ്യീന്ന് മേടിക്കുവേ.. വഴിയെപോണ ഒരു പെണ്ണിനേം വിടാതെ വായിനോക്കാൻ നടക്കുവാ നാണവില്ലാത്ത ജന്തു...
അതിന് ഞാൻ വായിലോട്ടാ നോക്കിയതെന്നു നിന്നോടാരാ പറഞ്ഞത് ???
ദേ...
ഹ ദേഷ്യപ്പെടാതെടീ ചേച്ചിപ്പെണ്ണേ... ഞാൻ ചുമ്മാനിന്നെ ഇളക്കാൻ വേണ്ടി പറയണതല്ലേ... ???!!!.
പിന്നേ എളക്കാൻ. ഞാൻ കാണുന്നൊണ്ട് ആ നോട്ടം. ഇനിയാരയേലുംനോക്കുന്ന കണ്ടാ; ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പറഞ്ഞേക്കാം.
കണ്ടാലല്ലേ കുഴപ്പമുള്ളു... ഹി ഹി
ദേ ജോക്കുട്ടാ... കൊറേ കൂടുന്നുണ്ട്ട്ടോ...
ഹ വിടെടീ ചേച്ചീ. ഞാൻ ചുമ്മാ പറയണതല്ലേ...
എന്നാലും.... എന്റെ മുമ്പിവെച്ച് വേറെ പെണ്ണുങ്ങളെ നോക്കുന്നതും പറയണതൊന്നും എനിക്കിഷ്ടമല്ല....
അയ്യേ... അപ്പോഴേക്കും മുഖം വാടിയോ എന്റെ പെണ്ണിന്റെ... ??? അയ്യേ... നിന്നോടല്ലാതെ ഞാനാരോടാടീ വഴക്ക് കൂടുന്നെ... ??? അതോണ്ടല്ലേ ഞാനിങ്ങനെ ഓരോന്ന് പറഞ്ഞു നിന്നെ ദേഷ്യം പിടിപ്പിക്കുന്നെ... ???
എന്നാലും... ഉം... ഇനി പറയ്കെട്ടോ... നല്ല കീറു വെച്ചുതരും ഞാൻ...
നീ കൊറേ കീറും.
അങ്ങോട്ടെഴുന്നേറ്റു മാറ് ജന്തു.. ഞാനൊന്ന് കിടക്കട്ടെ...
അത്രയും നേരം ദേഹത്തു ചാരിക്കിടന്ന എന്നെ തള്ളിമാറ്റിക്കൊണ്ട് പെണ്ണ് പതുക്കെ കട്ടിലിലേക്ക് ചാഞ്ഞു. പ്ലാസ്റ്ററിട്ട കാലുകൾ രണ്ടും ഞാൻ
💬 Comments
View all comments