Chapter Title : രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO]
ഒന്നുരണ്ടു മാസങ്ങൾക്ക് മുമ്പായിരുന്നു ഞാനും ചേച്ചിയുംകൂടി ഏതോ പേരുകേട്ട അമ്പലത്തിൽ പോയത്. ചേച്ചിയോടൊപ്പം അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ പ്രമുഖരെന്നു തോന്നിക്കുന്ന ചിലർ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അതേ... പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഇവിടെ... ഇവിടെ അഹിന്ദുക്കൾ കയറാൻ പാടില്ല.
മുഖമടച്ചടികിട്ടിയ അവസ്ഥയായിരുന്നു എനിക്ക്. അത്രേംനേരം ക്യൂവിൽ നിന്ന് കയറാൻ തുടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ഡയലോഗ്. ഞാൻ ചമ്മിനാറിയെന്നുവേണം പറയാൻ. ചേച്ചിക്കും എന്തോപോലെയായി. പല അമ്പലങ്ങളിലും പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അങ്ങനെയൊരനുഭവം.
അതിന് ഞങ്ങള് ഹിന്ദുക്കളാണല്ലോ... (ചേച്ചിയൊരു നമ്പറിട്ടുനോക്കി.)
കൊച്ചേ... കൊച്ചു ഹിന്ദുവാണെന്നവിടെ വഴിപാടിന് പേര് പറഞ്ഞപ്പഴേ മനസ്സിലായി. കുട്ടികേറി തൊഴുതിട്ടു വന്നോളൂ... ഇയാള് ക്രിസ്ത്യാനിയല്ലേ... ഈ കയ്യിൽ കിടക്കണ ചെയിനിലുള്ളത് കുരിശല്ലേ... ??? ഇയാള് കയറുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്.
മുഖം താഴ്ന്നുപോയി. ആൾക്കൂട്ടത്തിൽ നഗ്നനാക്കപ്പെട്ടയവസ്ഥ. ഞാൻ പതിയെ ക്യൂവിൽനിന്ന് പുറത്തുകടന്നു. ഞങ്ങളുടെ പുറകിലുണ്ടായിരുന്നവർ എന്നെനോക്കിയെന്തോ പിറുപിറുക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതുകൂടി കണ്ടതോടെ കൂടുതൽ നാറിയപോലെ.
അല്ല കുട്ടീ... കുട്ടികേറി തൊഴുതോളൂ... (പ്രമുഖന്റെ ശബ്ദം. ഞാൻ നോക്കുമ്പോ ചേച്ചിയും എന്റെ പിറകെ ഇറങ്ങിവരുന്നു. ആ അമ്പലത്തിൽ കയറണമെന്ന് ചേച്ചി അത്രയേറെയാഗ്രഹിച്ചു വന്നതാണെന്നറിയാവുന്നതിനാൽ ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി. അതേ അവസ്ഥയിലായിരുന്നു പ്രമുഖരും)
അതേ ചേട്ടാ... ഒന്നുരണ്ടു കൊല്ലവായിട്ട് ഈ ക്രിസ്ത്യാനിടെ കൂടെയാ ഞാൻ കെടക്കുന്നെ. അതിന്റെയൊരു ശുദ്ധികുറവും എന്നിലും കാണും. അതുകൊണ്ട് ഇനിയീ അമ്പലത്തിൽ കേറാനെന്റെ പട്ടിവരും. ചേട്ടൻ തന്നെ കേറിയേച്ചാ മതി.
പ്രമുഖന്മാരെയെല്ലാം ഇല്ലാതാക്കിക്കളഞ്ഞൊരു ഡയലോഗ്. ജീവിതത്തിലാദ്യമായി എന്നോടല്ലാതെ മറ്റൊരാളോട് ചേച്ചി പൊട്ടിത്തെറിക്കുന്നത് അന്ന് ഞാൻ കണ്ടു. എന്നിട്ടെന്നെയും വലിച്ചോണ്ടൊരൊറ്റപ്പോക്കും. അന്ന് വീട്ടിലെത്തുന്നതുവരെ അവരോടുള്ള അമർഷമായിരുന്നു പെണ്ണിന്റെ മനസ്സ് നിറയെ. തന്നേംപിന്നേം അതുതന്നെപറഞ്ഞു വഴക്കായിരുന്നു. അവരോടുള്ള തെറി മൊത്തം കേട്ടത് ഞാനായിരുന്നൂന്നു മാത്രം.
എന്തായാലും അതേപ്പിന്നെ ഒറ്റ അമ്പലത്തിലും പോണമെന്ന് പെണ്ണ് പറഞ്ഞിട്ടില്ല. കൃഷ്ണന്റെ അമ്പലത്തിൽ എല്ലാ ഞായറാഴ്ചയും ഒന്നാം തിയതിയുമൊക്കെ പെണ്ണ് പതിവായി പോകുമെങ്കിലും എന്നെ വിളിക്കാറില്ല. അത് പണ്ടും ഇല്ലായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം പെണ്ണ് എന്നേംകൊണ്ടുവന്ന ഏക അമ്പലം ഇതാണ്. ഇവിടെ ഞാൻ കയറുമെന്നാവും ചിന്തിച്ചിട്ടുണ്ടാവുക. എന്തായാലും അന്നത്തെയാ സംഭവത്തോടെ ഇനിയൊരുമ്പലത്തിലും കയറില്ലെന്നൊരു കഠിനശപഥം ഞാനെടുത്തിരുന്നു എന്നതാണ്
💬 Comments
View all comments