Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]
അച്ചു കതകും തള്ളിതുറന്ന് അകത്തേക്ക് കയറി.
ആഹാ... മഹാരാജാവ് ഇതുവരെ കുളിക്കുവേം നനക്കുവേമൊന്നും ചെയ്തില്ലേ...??? വർഷത്തിൽ ഒന്നെങ്കിലും പോയി കുളിക്കെടാ ശവമേ ... (അച്ചു വന്നതെ തുടങ്ങി)
ടീ.... അതിഷ്ടപ്പെടാത്തപോലെ ചേച്ചി ശാസിക്കുന്ന ഭാവത്തിൽ അച്ചുവിനെ നോക്കി കണ്ണുരുട്ടി.
ദേ നോക്കിക്കേ... കെട്യോനെ ശവമെന്നു വിളിച്ചത് തമ്പുരാട്ടിക്ക് ഇഷ്ടപ്പെട്ടില്ല...!!!
നന്നായിപ്പോയി. നീയെന്നുമുതലാടി ഈ മുറീലോട്ട് അനുവാദം ചോദിച്ചിട്ട് കേറാൻ തുടങ്ങീത്??? സാധാരണ അമ്പലക്കാളപോലെ ഇരച്ചുകയറി വരാറാണല്ലോ പതിവ്....???
ഞാനെന്റെ ആകാംഷ മറച്ചുവെക്കാതെ ചോദിച്ചതിന് മുറിമൊത്തമൊന്നു നോക്കിയിട്ടാണ് അച്ചു മറുപടി പറഞ്ഞത്.
ഓ... രണ്ടാഴ്ചകൂടി കണ്ടുമുട്ടീതല്ലേ... ഏത് കോലത്തിലാ രണ്ടുമെന്നറിയില്ലല്ലോ... അതാ ഒന്ന് തുണീം മണീം എടുത്തിട്ടോട്ടെന്നു വെച്ച് വിളിച്ചത്. എവടെ ... ഇവിടിപ്പഴും അരിക്കലം അടുപ്പേൽ കേറീല്ലാന്നു ഞാനറിഞ്ഞോ...???!!!
അയ്യേ ഈ പെണ്ണ്.... ചേച്ചി വാപൊത്തിപോയി. അച്ചു ഇത്രക്ക് സംസാരിക്കുന്നത് ഞാനും ആദ്യമായി കേൾക്കുകയാണ്. മറ്റേ കൂട്ടുകാരികൾ വന്നതിന്റെയാവും. ചേച്ചിക്ക് ചമ്മലായെങ്കിലും അച്ചുവിന് യാതൊരു കൂസലുമില്ല.
ജോക്കുട്ടാ... ഈ പെണ്ണിനെ ഒടനെ കെട്ടിച്ചുവിടണം... എന്തൊക്കെ വൃത്തികേടാന്നെ ഇവള് പറയുന്നേ...
പിന്നേ വൃത്തികേട്... ഇതൊക്കെ എല്ലാടുത്തും നടക്കുന്നത് തന്നാ... ആഹാ ഞാനൊരു ഫേവർ ചെയ്തപ്പോ അതായോ കുറ്റം...???
എന്റച്ചൂ നീയൊന്ന് അടങ്ങടീ...
ആ... എടാ പോത്തെ നീ വരുന്നുണ്ടോ ഒന്ന്... ബാക്കിയുള്ളവന്റെ വയറ് കത്താൻ തൊടങ്ങി...
ഏ... നീയിതുവരെ കഴിച്ചില്ലേ...???
ടാ പട്ടീ... ഒരുമാതിരി... നീയല്ലേ വന്നിട്ട് കഴിക്കാമെന്ന് വിളിച്ചു പറഞ്ഞത്...???
അപ്പൊ നീയല്ലേ പറഞ്ഞത് ചെന്ന് നിന്റെ കെട്യോളോട് കാത്തിരിക്കാൻ പറാ ഞാൻ തിന്നാൻ പോകുവാണെന്ന്...???
അതിന്...???
നിങ്ങള് തിന്നൂന്നു കരുതി ഞാനാ മലബാർ പ്ലാസയിൽ കേറി സിംഗിള് ബിരിയാണീം കഴിച്ചിട്ടാ വന്നത്.
ദേ ഒരുമാതിരി കോപ്പിലെ പരിപാടി കാണിക്കരുത്. ഇവിടാരും ഒന്നും കഴിക്കാതെ കാത്തിരുന്നപ്പോ....
ഏ ആരും കഴിച്ചില്ലേ...??? ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി. ആ ഇരുളുന്ന മുഖത്തുണ്ടായിരുന്ന ഉത്തരം.
ആഹാ... എന്നാ ഒരു പത്തുമിനിറ്റ്... ഞാൻ ദേ ഒന്ന് കുളിക്കുന്ന താമസം... ചോറ് വിളമ്പിക്കൊള്ളാൻ പറ...
ആരോട് പറയാൻ...??? വേണേ നിന്റെ പെണ്ണുംപിള്ളയോട് പറ വന്ന് വിളമ്പിത്തരാൻ... ഹും...
ആ ഞാൻ വെളമ്പിക്കൊടുത്തോലാം എന്റെ ജോക്കുട്ടന്...
💬 Comments
View all comments