0%

Chapter Title : രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO]

Author : JO Read All Parts 855

വന്നതായിരുന്നു... ആ ഫ്ലോയങ്ങു പോയി...

ആ മോനെന്നാ ഫ്ലോയും നോക്കിയിരി. ഞാൻ പോകുവാ..

ആ അങ്ങനെ പോവല്ലേ ... പറഞ്ഞിട്ട് പോ... എന്ത് കള്ളത്തരവാ നീയൊപ്പിച്ചെ...???

ശോ... ഒന്നൂല്ലാന്നേ...

ടീ പെണ്ണേ... പറഞ്ഞോ മര്യാദക്ക്...

എന്നെ കളിയാക്കല്ല്. .

ഹ ഇല്ലാന്നേ... പറ

എന്റെ ജോക്കുട്ടാ... രാത്രിയായപ്പോ... എനിക്കാണെ ഉറക്കോം വന്നില്ല... മേലാണെങ്കി ചുട്ടു പൊള്ളുന്ന പോലൊക്കെ തോന്നുവാരുന്നെന്നെ... മുള്ളാൻ മുട്ടുവാണോ മേല് വിയർക്കുവാണോ... ഹോ എനിക്കറിയാൻമേല... സത്യം പറയാലോ... നിന്നെയപ്പോ വിളിച്ചു വരുത്തിയാലൊന്നു പോലും തോന്നിപ്പോയി എനിക്ക്. സത്യമായിട്ടും നിന്നെയപ്പോ കെട്ടിപ്പിടിച്ചില്ലെങ്കി ഞാൻ ചത്തുപോകുന്നാ എനിക്കപ്പൊ തോന്നിയേ...

എന്നിട്ട്....??? ആകാംഷ അടക്കാനാവാത്ത ഞാൻ ഇടക്കുകയറി ചോദിച്ചുപോയി.

എന്നെ കളിയാക്കൂലല്ലോ...???

ഇല്ലടി പോത്തെ... നീ പറയ്...

എന്നിട്ട്... അവസാനം... അവസാനം എനിക്കാകെ ഏതാണ്ടുപോലെയായപ്പോ...

ആയപ്പോ...???

ഞാൻ നേരെ പോയിട്ട് നീയാ അലക്കാനിട്ട ഷർട്ട് എടുത്തോണ്ട് വന്ന് ഈ തലേണ്ണയിൽ ഇടീപ്പിച്ചിട്ട് അതിനേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങി...

ചെറു ചമ്മലോടെ ചേച്ചിയത് പറഞ്ഞു തീർന്നപ്പോഴേക്കും എന്റെ സർവ നിയന്ത്രണവും പൊട്ടിപ്പോയിരുന്നു. ഞാൻ പൊട്ടിച്ചിരിച്ചു പോയി. കാര്യം വല്യ കോമഡിയൊന്നുമല്ലങ്കിലും അത് പറയുമ്പോഴുള്ള ആ ഭാവമാണ് എന്നെ അത്രക്ക് ചിരിപ്പിച്ചത്. ചേച്ചി അതുകണ്ടതും ശുണ്ഠികയറി കളിയാക്കിയതിന് ഏതാണ്ടൊക്കെ പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് ചിരി അടക്കാനായില്ല. പക്ഷേ എന്റെയാ ചിരി കണ്ടതും പെണ്ണിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചുകയറി.

ദേ കിളിക്കല്ലേ... എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... സർവതും ഒപ്പിച്ചു വെച്ചിട്ട് ഒരൊടുക്കത്തെ ഇളി... പൊക്കോണം അവിടുന്ന്...

ഹ ഹ ... അല്ലടി ചേച്ചീ ഈ തലവെണ്ണക്ക് ബെഡ്‌പോലെ നീളമില്ലാത്തത് നന്നായല്ലേ....???

ഉം...??? ഞാൻ ഒരുവിധത്തിൽ ചിരിയടക്കി അടുത്ത കുനിഷ്ട് പറയാനായി ചോദിച്ച ചോദ്യത്തിന് സംഗതി എന്താന്നറിയാതെ ചേച്ചി മുഖമുയർത്തി എന്നെനോക്കി.

അല്ലാ... നീളം ഉണ്ടാരുന്നെങ്കി നീയതിനെ എന്റെ നിക്കറും ഇടീപ്പിക്കില്ലാരുന്നോ... പിന്നെ... പിന്നെന്തൊക്കെ നേരിടേണ്ടി വന്നേനെ ആ പാവം...!!!!

പറഞ്ഞു തീർന്നതും ഞാൻ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു. ആ കളിയാക്കലിൽ ചേച്ചിയുടെ സർവ നിയന്ത്രണവും വിട്ടു.

പോടാ പട്ടി...

പട്ടീന്നോ... കെട്യോനെ പട്ടീന്നാണോടീ നീ വിളിക്കുന്നെ...???

പിന്നെ എന്നെ കളിയാക്കുവല്ലേ... സഹിച്ചോ...

ആഹാ.... അങ്ങനെയൊക്കെയായോ..???

💬 Comments

View all comments