Chapter Title : രണ്ടാം വരവ് [Nimisha]
നടന്നു പോകുന്ന സമയത്ത് വായില് നോക്കാന് ആയി സജീവ് എന്നൊരുത്തന് കനാല് വക്കത്ത് എന്നുമുണ്ടായിരുന്നു.എന്തൊരു വൃത്തികെട്ട നോട്ടമായിരുന്നു അവന്റെത്. ‘’എന്തുണ്ട്” എന്നൊക്കെ അവന്‍ അവിടെ നിന്ന് ചോദിക്കും .ഞാന്‍ മൈന്ഡ് പോലും ചെയ്യാറില്ല. കോളേജ് ജീവിതം അഴച്ചകള് പിന്നിട്ടു.
പ്രണയത്തിന്റെയും മോഹങ്ങളുടെയും പുസ്തങ്ങളുടെയും കവിതകളുടെയും ലോകത്തേക്ക് ഞാന്‍ കടന്നു.മനയിലെ പഴയ ടിവിയില് ഞാറാഴ്ച വരുന്ന സിനിമകളും ഒക്കെയാണ് ഒരു ആശ്രയം. മൊബൈല് ഫോണ് കണ്ടിട്റ്റ് പോലും ഇല്ലായിരുന്നു.
കോളേജില്‍ ചേര്ന്നു 6 മാസം കഴിഞ്ഞില്ല , അപ്പോഴേക്കും ഇടിത്തീ പോലെ ആ വാര്‍ത്ത എന്റെ കാതുകളില്‍ പതിച്ചു.
അന്നൊരു ശേനിയാഴ്ച ആയിരുന്നു . മച്ചിന്‍ പുറത്തെ മുറിയില്‍ ജനലഴിയിലൂടെ മഴ പെയ്യുന്നതും അടക്കാമരം കാറ്റില്‍ ഉലയുന്നതും നോക്കി പഴയ കാസ്സെറ്റ് പ്ലയെരില്‍ ഏതോ സിനിമ പാട്ടും കേട്ട് ഇരിക്കുമ്പോഴാണ് കട്ടന്‍ ചായയും കൊണ്ട് അമ്മ വന്നിട്ട പറഞ്ഞത്.
‘’അച്ഛന്‍ നിന്റെ കല്യാണം ഉറപ്പിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വിനോദ്’’
ഞാന്‍ പൊട്ടിത്തെറിച്ചു .
“‘എന്ത് !!!! ഞാന്‍ കോളേജില്‍ ചേര്‍ന്നിട്ട് 6 മാസമേ ആയുള്ളൂ. എന്റെ പതിനെട്ടു വയസ്സ് കഴിഞ്ഞ ആഴ്ച കഴിഞ്ഞതെല്ലേ ഉള്ളു അമ്മെ ..ഞാന്‍ കെഞ്ചി .
അമ്മ : ‘’ അതൊന്നും പറഞ്ഞിട്ട കാര്യം ഇല്ല .ഇത് നിന്റെ ഭാഗ്യം.അവന്‍ 2 മാസം കഴിഞ്ഞു ദുബായിക്ക് തിരിച്ചു പോകും. അതിനു മുന്പ് കെട്ടണം എന്നാ പറഞ്ഞെ.നിന്നെ അവന്‍ കോളേജില്‍ പോകുമ്പോ കണ്ടിട്ടുണ്ട്.അത് മതി.’’
മലയാറ്റൂര്‍ മലയുടെ മുകളില്‍ നിന്ന് താഴോട്ട് വീഴുംബോലെ ആണ് എനിക്ക് തോന്നിയത്. അല്ലെങ്കില്‍ പെരിയാറില്‍ ചാടി ചാകണം എന്ന്
💬 Comments
View all comments