0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 964

ഉണ്ടാക്കില്ല."

"ഇത് നിന്റെ അടുത്ത് നിന്നും ഞാൻ കുറെ കേട്ടതാണ്."

അവന്റെ മുന്നിലിരുന്ന ലഞ്ച് ബോക്സ് സംഗീത തന്റെ കൈകളിലേക്ക് എടുത്തു.

"അടിയും ഉണ്ടാക്കി കൈയും നീരാക്കി വന്നേക്കുവാണ്.."

അവൾ ചോറ് വാരി അവന്റെ നേരെ നീട്ടി. ആദി ഒരു ചിരിയോടെ അത് വായ്ക്കുള്ളിലാക്കി.

"ഒന്ന് രണ്ടു തവണ വാണിംഗ് കൊടുത്തിട്ടും പ്രശാന്തിന്റെ അനിയത്തിയുടെ പിറകെ നടക്കുകയാണ് ജിത്തു. അത് ചോദിക്കാൻ പോയപ്പോഴാ അടി ആയത്."

"നിനക്ക് എല്ലാത്തിനും കാരണങ്ങൾ ഉണ്ടല്ലോ."

"അമ്മു.. പ്രശാന്ത് എന്റെ കൂട്ടുകാരനല്ലേ. ആരെങ്കിലും നിന്നെ ശല്യപ്പെടുത്തിയാൽ അവൻ നോക്കി നിൽക്കുമെന്ന് നിനക്ക് തോന്നുണ്ടോ? അപ്പോൾ അവന്റെ അനിയത്തിക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഞാനും ഇടപെടണ്ടേ."

സംഗീത മറുപടി ഒന്നും നൽകാതെ ഒരു ഉരുള ചോറുകൂടി അവന്റെ വായിലേക്ക് വച്ച് കൊടുത്തു.

ഡെസ്കിൽ തല ചേർത്ത് വച്ച് ഇതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു അമൂല്യ.

"കുറച്ച് മുൻപ് അവനെ ഇപ്പോൾ കൊല്ലും എന്ന ഭാവത്തിൽ നിന്ന പെണ്ണാണ്..  ഇപ്പോൾ നോക്കിക്കേ അവനു ചോറ് വാരി കൊടുക്കുന്നു."

രമ്യയുടെ വാക്കുകൾ കേട്ട അമൂല്യ ചെറുതായി ചിരിച്ചു.

"അതാണ് അവർ തമ്മിലുള്ള സ്നേഹം.. കുറച്ച് മുൻപ് ദേഷ്യപ്പെട്ടതും അവനോടുള്ള സ്നേഹം കൊണ്ടാണ്, ഇപ്പോൾ ചോറ് വാരി കൊടുക്കുന്നതും അവനോടുള്ള സ്നേഹം കൊണ്ടാണ്."

"എന്തായാലും ദേഷ്യത്തിൽ ആണെങ്കിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. കവിളൊക്കെ ചുവന്ന്, കണ്ണൊക്കെ വിടർന്ന്,... സൗന്ദര്യത്തിന്റെ കാര്യത്തിൽ ഈ ക്ലാസ്സിൽ നിനക്കൊരു എതിരാളി ഉണ്ടെങ്കിൽ അത് സംഗീത തന്നെയാണ്."

സംഗീതയെയും അമുല്യയെയും കാണുവാൻ അതീവ സുന്ദരികളാണ്. കാണുവാൻ ഒന്നിനൊന്നു മെച്ചം.

💬 Comments

View all comments