0%

Chapter Title : രണ്ടാമതൊരാൾ [ na–na ]

Author : ne-na Read All Parts 981

അവൾ ഈ ആഗ്രഹം തുറന്ന് പറഞ്ഞത്."

പലതരം ചിന്തകൾ അവന്റെ മനസ്സിൽ കൂടി കടന്ന് പൊയ്ക്കൊണ്ടിരുന്നു.

അവന്റെ നിശബ്തത കണ്ട് തെറ്റ് ചെയ്തവളെ പോലെ അമ്മു പറഞ്ഞു.

"ഡാ.. സോറി, കാണണ്ട എനിക്ക്."

വിഷമം നിറഞ്ഞു നിൽക്കുന്ന അവളുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം അവൻ പറഞ്ഞു.

"നീ ഫോൺ കൊണ്ട് പൊയ്ക്കോ, രാത്രി വരുമ്പോൾ തിരികെ തന്നാൽ മതി."

അവൾ വിശ്വാസം വരാത്ത പോലെ അവന്റെ മുഖത്തേക്ക് നോക്കി.

അപ്പു ഫോണെടുത്ത് അവളുടെ കൈയിലേക്ക് വച്ചുകൊണ്ടു പറഞ്ഞു.

"കാര്യായിട്ട് പറഞ്ഞതാണ്."

അമ്മുവിൻറെ മുഖത്ത് ചിരി വിടർന്നു. അവൾ തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

"അതുവരെ നിനക്ക് ആരെയെങ്കിലും വിളിക്കണമെങ്കിൽ എന്റെ ഫോൺ യൂസ് ചെയ്തോ."

റൂമിൽ നിന്നും ഇറങ്ങി പോകുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞു.

"ആരെങ്കിലും മെസ്സേജ് അയച്ചാൽ റിപ്ലൈ കൊടുക്കണ്ട."

സംഗീത പടികൾ ഇറങ്ങി ചെല്ലുമ്പോഴാണ് ആർഷ ക്ലാസ് കഴിഞ്ഞു വന്നത് കണ്ടത്.

"ചേച്ചി പോകുവാണോ?"

തോളിൽ കിടന്ന അപ്പുവിന്റെ ഉടുപ്പ് ബാസ്കറ്റിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു.

"ചേച്ചി പോയിട്ട് രാത്രി വരാട്ടോ."

കസേരയിൽ കിടന്ന ബാഗുമെടുത്ത് അവൾ വീട്ടിലേക്ക് നടന്നു.

രാത്രി വാസുദേവനും ആർഷയും ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഗീത അവിടേക്ക് കയറി വന്നത്.

അവളെ കണ്ടയുടൻ വാസുദേവൻ ചോദിച്ചു.

"മോള് ചോറ് കഴിച്ചായിരുന്നോ?"

"കഴിച്ചു അച്ഛാ.. അപ്പു എവിടെ?"

അതിനുള്ള മറുപടി നൽകിയത് ആർഷ ആണ്.

"ഏട്ടൻ റൂമിലേക്ക് പോയി."

സംഗീത അവിടന്ന് വേഗം തടിപ്പടികൾ അമർത്തി ചവിട്ടി മുകളിലേക്ക് ഓടി. അവൾക്ക് എപ്പോഴും ഉച്ചത്തിൽ ശബ്‌ദം

💬 Comments

View all comments