0%

Chapter Title : രണ്ടാംഭാവം 5 [John wick]

Author : Kambikathakal Read All Parts 577

പറഞ്ഞ പോലെ അവൻ അത് കേട്ട് ചിരിച്ചു.... പക്ഷേ ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ.... ഇതിൽ എന്താണോ ഉള്ളത് അത് അവന് മാത്രം അവകാശപ്പെട്ടതാ....എന്റെ ചിരിയിൽ അടങ്ങിയ ഗൂഢത ആരും കണ്ടില്ല....

അളിയാ എന്നാൽ ഞങ്ങൾ പോയേക്കുവാ... നല്ല മഴ വരുന്നുണ്ട്.... അതിന് മുന്നേ വീട്ടിൽ കേറട്ടെ.....

ശെരി.... എന്നാൽ രണ്ട് പേരും പോയിട്ട് ഇനി എന്നെ കാണുമ്പോൾ ഒരു ഹാപ്പി ന്യൂസ്‌ പറയാൻ റെഡി ആക്കൂ ...

അങ്ങനെ വന്നവരെല്ലാം അവരുടെ വഴിക്ക് പോയപ്പോ വീണ്ടും ഞാൻ ആ വീട്ടിൽ ഒറ്റയ്ക്കായി..... കയ്യിൽ ഇരിക്കുന്ന പൊതിയും മുറുക്കെ പിടിച്ചു ഞാൻ വീട് തുറന്ന് അകത്തു കേറി.....

രാവിലെ കഴിക്കാൻ ഒന്നുല്ല... വിശക്കുന്നു.... എന്തേലും ഉണ്ടാക്കാം എന്ന് വെച്ചാൽ അതെല്ലാം എടുത്ത് പണിക്കാർക്ക് കൊടുത്തു.... കടയുണ്ടാകുവോ എന്തോ..... മനസ്സിൽ പ്രാകി കൊണ്ട് തീൻ മേശയിലേക്ക് ഇരുന്നു......

കയ്യിൽ കിട്ടിയ കത്തിയെടുത്തു ആ പാർസലിന്റെ കെട്ടഴിച്ചു...

അതിൽ നിന്നും ഒരു ചെറിയ കുപ്പി മരുന്നും ഒരു സിറിഞ്ചും എടുത്ത് മേശപ്പുറത്തേക്ക് വെച്ചു... അവൻ അതെടുത്തു നോക്കി...

'VECURONIUM BROMIDE '

ആഹാ... ചോദിച്ചതിലും ബെസ്റ്റ് സാധനമാണല്ലോ കൊടുത്ത് വിട്ടത്...... ജിമ്മിച്ചനെ ഒന്ന് വിളിച്ചേക്കാം....എന്ന് കരുതി ഫോണെടുത്തു...

ജിമ്മിച്ചാ.... ആൽബിയാ...

നീ പറയെടാ... കൊടുത്തു വിട്ട സാധനം കിട്ടിയോ....

ആഹ് കിട്ടി.... ഇപ്പൊ തുറന്നതേയുള്ളൂ....പക്ഷേ ഇതല്ലല്ലോ ഞാൻ ചോദിച്ചത്....

അല്ലെന്നറിയാം.... പക്ഷേ ഇത് അതിലും കൂടിയ ഐറ്റം ആണ്... ഞങ്ങൾ ഡോക്ടർസ് ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിക്കുന്ന ഏറ്റവും വില കൂടിയ അനസ്തീഷ്യ മെഡിസിൻ.... അളവിൽ കൂടുതൽ കുത്തി വെച്ചാൽ ജീവിതകാലം

💬 Comments

View all comments