Chapter Title : രണ്ടാംഭാവം 5 [John wick]
വിട്ട് റീനയും നിന്നു...
നീയെന്താ ഒന്നും പറയാതെ ഇരിക്കുന്നേ...
ഒന്നുല്ല...
അപ്പോ നിനക്ക് ഇഷ്ടല്ലേ ഇവനെ....
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ....
അപ്പോ ഇഷ്ടാണോ ....
അച്ചായൻ എന്നോട് ഇങ്ങനെ ചോദിക്കാതെ .... ചാച്ചനോട് പോയി ചോദിച്ചൂടെ...
അതൊക്കെ ഞങ്ങൾ പോയി ചോദിച്ചതാ.... അവർ പറഞ്ഞു നിനക്ക് സമ്മതമാണെൽ നടത്താൻ......
റാണി മോളെ ഒന്നിങ്ങോട്ട് വന്നേ....
റീന അവളെയും വിളിച്ചു റൂമിലേക്ക് കേറി വാതിലടച്ചു.... ഒന്നും മനസിലാവാതെ ഞങ്ങൾ മൂന്നു പേരും മുഖത്തോട് മുഖം നോക്കിയിരുന്നു.....
ഡീ റാണി.. എന്താ ഈ നടക്കുന്നത് ...
എനിക്കറിയാൻ മേല ചേച്ചി... ഞാനും ഇപ്പോഴാ അറിയുന്നേ...
അവന് നിന്റെ പുറകെ നടന്നാരുന്നോ...
ഏയ്യ് ഇല്ല... ഉണ്ടേൽ ഞാൻ അറിയില്ലേ...
ഇപ്പൊ നീയെന്താ പറയാൻ പോകുന്നെ... ചേട്ടായി അവിടെ ഉണ്ടല്ലോ...
ഞാൻ എന്ത് പറയാൻ.... ഇഷ്ടമാണെന്നു പറയും...
എടി പോത്തേ... നീയല്ലേ രാവിലെ പറഞ്ഞെ ആൽബിയെ വേണം എന്ന്....
അത് രാവിലെയല്ലേ.... അതിന് ശേഷം എന്തൊക്കെ നടന്നു.... ഇനി ആ മോഹം നടക്കും എന്ന് തോന്നുന്നില്ല ചേച്ചി ... ഞാൻ സമ്മതം പറയാൻ പോവാ....
അപ്പോ നിനക്കവനെ ഇഷ്ടായോ...
ആയി എന്ന് വെച്ചോ....
അതും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി അവരുടെ അടുത്ത് ചെന്നിരുന്നു .
എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന്...
ഇത് കേട്ടതും ബിനീഷിന്റെ മുഖത്തെ ഒരായിരം നക്ഷത്രം ഒരുമിച്ച് മിന്നിയ പോലെ വെട്ടമായിരുന്നു....
റാണി എന്നെ തല ചരിച്ചൊന്നു നോക്കി....ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണടച്ച് കാണിച്ചു......
അങ്ങനെ എല്ലാരും ചേർന്ന് ഹാപ്പി ആയിട്ട് ആ കാര്യത്തിൽ ഒരു തീരുമാനമെടുത്തു......
***-----*******
💬 Comments
View all comments