Chapter Title : രണ്ടാംഭാവം 8 [John wick]
ഗാരേജിൽ ഉണ്ട്... വണ്ടി എടുക്കുവാ...
പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ ചേട്ടായി ഇതുവരെയും കാണാത്ത ഒരു പുതിയ കാറുമായി വന്നു മുന്നിൽ നിർത്തി.... പുള്ളി അതിൽ നിന്നുമിറങ്ങി ചേച്ചിയുടെ പെട്ടിയൊക്കെ എടുത്ത് വണ്ടിക്ക് പുറകിലേക്ക് വെച്ചു....
പക്ഷേ അപ്പോഴൊന്നും എന്നെ നോക്കിയത് പോലുമില്ല... എന്നാലും ഈ സാരി എങ്ങനെ ഉണ്ടെന്നെങ്കിലും നോക്കിക്കൂടെ.... ദുഷ്ടൻ....
ആൻസി ചേച്ചി നിമ്മിയുടെ വീൽ ചെയർ വണ്ടിയുടെ മുന്നിലെ ഡോറിലേക്ക് കൊണ്ട് വന്നു.. സത്യം പറഞ്ഞാൽ എങ്ങനെ നിമ്മി ഉള്ളിലേക്ക് കേറും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു.... പക്ഷേ എന്നെ ഞെട്ടിച്ചുകൊണ്ട് കാറിൽ നിന്നും വീൽചെയർ കേറി പോകാനുള്ള ഒരു Platform ഇറങ്ങി വന്നു... വീൽ ചെയറിന്റെ വീലുകൾ അതിൽ കയറ്റി ഓട്ടോമാറ്റിക് ആയി അത് പൊങ്ങി മുന്നിലത്തെ സീറ്റിന്റെ സ്ഥാനത്ത് നിലയുറപ്പിച്ചു.... അതിന്റെ അടിയിൽ തനിയെ വീഴുന്ന ഓട്ടോമാറ്റിക് ലോക്കുകൾ നോക്കി ഒരു പൊട്ടിയെ പോലെ ഞാൻ നിന്നു....
റീനേ ഞാൻ പറഞ്ഞില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന്...ഞെട്ടിയില്ലേ ഇപ്പോ...
ചേച്ചീ... സത്യായിട്ടും വണ്ടർ അടിച്ചു നിൽക്കുവാ ഞാൻ... ഇതെങ്ങനെ ചെയ്തു...
അതൊക്കെ പറയാം.... നിങ്ങൾ വണ്ടിയിൽ കേറിക്കെ... പോകാം...
ഞാനും ആൻസി ചേച്ചിയും വണ്ടിയുടെ പിന്നിൽ കയറി.... ചേട്ടായി വണ്ടിയിൽ കേറി വണ്ടി ഗേറ്റ് കടന്ന് പോയി.... ഞാൻ അപ്പോഴും നോക്കിയത് ഒരിത്തിരി പോലും അനങ്ങാതെ വണ്ടിയിൽ ഇരിക്കുന്ന നിമ്മിയെ ആയിരുന്നു.....
അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി....
എന്തേ റീനേ... ഇത് വരെ അത്ഭുതം മാറിയില്ലേ... എന്നെ ഇങ്ങനെ കണ്ടിട്ടില്ല അല്ലേ...
അതെ ചേച്ചീ...
നിന്റെ ചേട്ടായിയോട് ചോദിച്ച് നോക്കിക്കേ... ഞങ്ങൾ എവിടെയൊക്കെ
💬 Comments
View all comments