Chapter Title : രണ്ടാംഭാവം 9 [John wick] [Climax]
പേരും കൂടി...
മോളെ ഞങ്ങൾ നിന്റെ വീട് വരെ ഒന്ന് പോകുവാ...
ഞാനൊന്ന് ഞെട്ടി...
പേടിക്കണ്ട.... നിങ്ങളുടെ കല്യാണ കാര്യം പറയാനാ... ഒന്നാമതേ ചാർളി ജീവിച്ചിരിക്കുവല്ലേ... അപ്പോ അവരെയും കൂടി ഒന്നറിയിച്ചിട്ട് പറ്റിയാൽ അവരെയും കൂട്ടി ഇങ്ങോട്ട് വരാം.... അടുത്ത് തന്നെ രണ്ടിനെയും പിടിച്ചു കെട്ടിക്കണം... എന്നിട്ട് എന്താണെന്ന് വെച്ചാൽ ആയിക്കോ...
എനിക്ക് നാണമാണോ പേടിയാണോ തോന്നിയത് എന്നൊന്നും എനിക്കറിയില്ല.... പക്ഷേ ചേട്ടായി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.
അവർ രണ്ട് പേരും എന്റെ വീട്ടിലേക്ക് പോയി.. ഞാൻ ചാച്ചനെ വിളിച്ചു ചേട്ടായിയും അപ്പനും വരുന്ന കാര്യം അവരോട് പറഞ്ഞു... അപ്പോഴാണ് അറിഞ്ഞത് അവർ ഇതൊക്കെ മുന്നേ സംസാരിച്ചു വെച്ചതാണെന്ന്....
ഞാൻ ചേച്ചിയുടെ മുറിയിലേക്ക് പോയി....
ആഹാ... കല്യാണപ്പെണ്ണു വന്നല്ലോ...
ഒന്ന് പോ ചേച്ചി . എന്തൊക്കെയാ ഇവിടെ നടക്കുന്നതെന്നു എനിക്ക് പോലും മനസ്സിലാവുന്നില്ല...
താൽക്കാലത്തേക്ക് ഒന്നും നീയറിയണ്ട ചുമ്മാ കൂടെ നിന്നാൽ മതി.... എന്തായാലും എനിക്ക് സന്തോഷായി....
ചേച്ചി. സത്യായിട്ടും ഞങ്ങൾ തമ്മിൽ കെട്ടുന്നതിൽ ചേച്ചിക്ക് വിഷമമില്ലെ...
ഇല്ലെന്നു പറയാൻ പറ്റില്ല മോളെ...
കാരണം ഞാൻ അത്രക്കും ആഗ്രഹിച്ചതല്ലേ ആ ജീവിതം. പക്ഷേ എനിക്കതിനു കഴിയില്ലെന്ന് മനസ്സിലായല്ലോ... ഇനി അതിന് വാശി പിടിക്കരുത്.... അത് കൊണ്ട് തന്നെ അന്നേ ഞാനീ മോഹം ഉപേക്ഷിച്ചതാ.... ഒരു പേടി മാത്രേ എനിക്കന്നുണ്ടായിരുന്നുള്ളൂ... എന്നെ പോലെ തന്നെ ഇച്ചായനെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടുമോന്നു..... എന്തായാലും നീ വന്നതോടെ ആ പേടി മാറി.... നിങ്ങൾ നല്ല ചേർച്ചയാ.... മനസ്സ് നിറഞ്ഞാ ഞാൻ പറയുന്നേ....
എന്റെ കണ്ണ് നിറഞ്ഞു... ഞാൻ നേരെ മുറിയിലെത്തി അച്ചായനോടും
💬 Comments
View all comments