0%

Chapter Title : രണ്ടാംഭാവം [John wick]

Author : kkstories Read All Parts 170

"ആൽബിച്ചാ എന്നോട് ക്ഷെമിക്ക്... " പതുക്കെ അവളുടെ കണ്ണുകൾ അടഞ്ഞു...

*****-**---****

"കുഞ്ഞേ ... ദേ സ്ഥലം എത്താറായി..."

ആൽബി പതുക്കെ തന്റെ കണ്ണ് തുറന്നു നോക്കി... ചുറ്റും നല്ല മഞ്ഞാണ്... ഒന്നും കാണാൻ പറ്റുന്നില്ല... അപ്പൻ പുതുതായി വാങ്ങിയ എസ്റ്റേറ്റിലേക്കുള്ള വഴിയാണ്.... എന്തായാലും കൊള്ളാം... അവൻ കാറിന്റെ വിൻഡോ തുറന്നു..മസനഗുടിയിലെ തണുപ്പിന് മൂന്നാറിന്റെ കാഠിന്യം തോന്നിയില്ല.. എന്തായാലും സ്ഥലം കൊള്ളാം...

"പോളേട്ടാ വണ്ടി ചായ കട കാണുന്നേൽ അങ്ങോട്ടൊന്നു ഒതുക്കിയേക്ക്.. നമുക്കോരുന്നു കുടിച്ചേച്ചും പോവാം..."

"ശെരി കുഞ്ഞേ..."

അടുത്ത് തന്നെ കണ്ട ചായ കട നോക്കി അവന്റെ ബ്ലാക്ക് സ്കോർപിയോ നിന്നു...

ചായ കടയിൽ നിന്നും പ്രായം തോന്നിക്കുന്ന ഒരാൾ തല നീട്ടി നോക്കി...

"ചായയോ കാപ്പിയോ..."

കേരളം വിട്ടിട്ടും മലയാളം കേട്ടപ്പോ ആൽബിക്ക് ഒരു സന്തോഷം തോന്നി...

"ചായ മതി രണ്ടെണ്ണം...."

ആൽബി കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു...

ചേട്ടനെങ്ങനെ മനസിലായി ഞങ്ങൾ മലയാളികൾ ആണെന്ന്...

അത് വണ്ടിയുടെ നമ്പർ പ്ലേറ്റ് ഞാൻ കണ്ടാരുന്നു... അതാ... പുള്ളി ഒരു ചെറിയ ചിരി ചിരിച്ചു ചായ ഞങ്ങൾക്ക് നേരെ നീട്ടി...

"നിങ്ങൾ എവിടുന്നാ... ഇവിടെ കണ്ടിട്ടില്ലാലോ..?"

"ചേട്ടാ... ഞാൻ ഇവിടെ അടുത്തൊരു എസ്റ്റേറ്റ് വാങ്ങി... അതിന്റെ കാര്യങ്ങളൊക്കെ ഒന്ന് നോക്കാൻ വന്നതാ...

"ഏത് എസ്റ്റേറ്റ് ആ വാങ്ങിയെ... ആ സായിപ്പിന്റെ ആണോ..."

"അതെ ചേട്ടാ.. അറിയാവോ അത്...?"

"അത് ദേ ആ കാണുന്നതാ... അയാൾ ദൂരേക്ക് കൈ ചൂണ്ടി പറഞ്ഞു.... മൊത്തം 500 എക്കറുണ്ട്.. അതിന്റെ അപ്പുറത്തേക്കൊക്കെ കുറെയുണ്ട്.... എന്തായാലും നല്ല മണ്ണാണ്.... നിങ്ങളുടെ ഭാഗ്യാ അത് കിട്ടിയത്..."

"ആ ചേട്ടാ എന്തായാലും പോയി നോക്കട്ടെ.... അടുത്തല്ലേ.. നമുക്ക് വീണ്ടും കാണാം... "

ചായക്കാശ് വെച്ചിട്ട് വീണ്ടും അവർ വണ്ടിയിൽ കേറി.... വണ്ടി കോടമഞ്ഞിനെ കീറിമുറിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി....

വണ്ടി ചെന്നു നിന്നത് ഒരു എസ്റ്റേറ്റ് ബംഗാവിന്റെ മുറ്റത്താണ്..... എന്തായാലും ആ സ്ഥലം ആൽബിക്ക് അങ്ങ് പിടിച്ചു.... കാറിൽ നിന്നും പുറത്തിറങ്ങി ചുറ്റുമോന്നു നോക്കി...

വെട്ടി നിർത്തിയ പുല്ലുകൾ... ചുറ്റും തേയില ചെടികൾ കൊണ്ട് ഒരു

💬 Comments

View all comments