0%

Chapter Title : രണ്ടാമൂഴം 2 [Jomon]

Author : Jomon Read All Parts 661

വന്ന സുമിത്രയുടെ പേര് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു

“””ഹെലോ… മീര..””

മറുവശത്തു നിന്ന് ആദിപിടിച്ചുള്ള അവരുടെ ശബ്ദം കേട്ട് മീര ചിരിച്ചു

“””ദേ സുമിത്രെ കാറി കൂവി ബിപി കൂട്ടാൻ നിൽക്കണ്ടാട്ടോ… ജോമോന് ഇപ്പൊ ഒരു കുഴപവുമില്ല… എന്തോ കണ്ടു പേടിച്ചത് ആണ്… കൊറച്ചു നേരം ഒബ്സെർവേഷന് വച്ചിട്ട് പ്രശ്നം ഒന്നും ഇല്ലേൽ ഉച്ച തിരിഞ്ഞു അവനെ പറഞു വിട്ടേക്കാം…”””

സുമിത്രയേ സമാധാനിപ്പിച്ചുകൊണ്ട് മീര പറഞ്ഞു

അപ്പോഴാണ് ജോയുടെ പേര് ഗായത്രി കേട്ടത്

“””ജോ.. ജോമോൻ…”””

അവൾ ആ പേര് മനസ്സിൽ ഉരുവിട്ടു

കൊറച്ചു നേരത്തിനു ശേഷം മീര അവളുടെ അടുത്തേക്ക് വന്നു…

“””നീ വരുന്നില്ലേ…?

“””ഹ വരുന്നു..”””

മീരക്ക് പിറകെ ഗായത്രി നടന്നു

“””ജോമോനെന്ന് പറഞ്ഞാൽ സുമിത്രക്കും അശോകനും ജീവനാ… അതാ അവൾ ഇപ്പൊ വിളിച്ചത്. ഇനി നീ നോക്കിക്കോ ഡിസ്ചാർജ് വാങ്ങി അവൻ പോണത് വരെ ഈ ഫോണിന് ഇനി വിശ്രമം കാണില്ല…മിനിറ്റിന് മിനിറ്റിന് വിളിച്ചോണ്ടിരിക്കും..”””

മീര സുമിത്രയുടെ സ്വഭാവം ഓർത്തു പറഞ്ഞു

ഗായത്രി അത് ചിരിച്ചുകൊണ്ട് കേട്ടു

അവൾക്കപ്പോഴും അവനെക്കുറിച്ചറിയാൻ ആഗ്രഹം കൂടി കൂടി വന്നു

“””ഭാഗ്യം ചെയ്ത ജന്മം തന്നെ അല്ലെ അയാളുടേത്… ഇത്രക്ക് സ്നേഹമുള്ള ബന്ധങ്ങൾ ലഭിക്കാൻ..”””

തന്റെ കാര്യം ഓർത്തു ഗായത്രി പറഞ്ഞു

“””ഭാഗ്യം ചെയ്തതോ… ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഭാഗ്യം കെട്ട ജീവിതം അവന്റെ ആയിരുന്നു..”””

മീരയുടെ മുഖത്തെ ചിരി മാഞ്ഞു… അവളാകെ വിഷമത്തിൽ ആയി

“””അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…?

“””അത് അങ്ങനെയാ ഗായത്രി… പറയുമ്പോൾ എന്താ… ഇത്രയും സ്നേഹമുള്ള കുടുംബം.. കുടുംബക്കാർ.. ബന്ധുക്കൾ….

💬 Comments

View all comments