Chapter Title : റഫീഖ് മൻസിൽ 1 [Achuabhi]
ഇടയ്ക്കിടെ ബാക്ക് മിററിലൂടെ രണ്ടുപേരെയും മാറി മാറി നോക്കി. ഷംലയ്ക്കു വല്യ മിണ്ടാട്ടം ഇല്ല അതിനുംകൂടി റാഷി മിണ്ടുന്നുണ്ട്.""""
പോകുന്ന വഴി എവിടെയും ഇറങ്ങിയില്ല. വല്യ ട്രാഫിക് ബ്ലോക്കും ഇല്ലാത്ത കാരണം ഞങ്ങൾ പെട്ടന്ന് തന്നെ എത്തി.. അവിടെ ചെന്ന് ഞങ്ങൾ ഒരുമിച്ചു ഓരോ ചായകുടിച്ചു....
റഫീഖും ഷംലയും ഏതൊക്കെയോ സംസാരിക്കുന്നുണ്ടു. കൂടെ മോളും ഉണ്ട്.. ഞാനും റാഷിദയും കൂടി അവിടെ സൈഡിൽ നിന്ന്. അവൾ ഇടയ്ക്കിടെ അവരെ നോക്കുന്നുണ്ട്."" വെറുതെ മിണ്ടാതെ നിന്ന് ബോറടിച്ച ഉണ്ണി അവളോട്...
മോനു എത്ര വയസ്സായി.??
ഹ്മ്മ്. എന്താ ചേട്ടാ ഞാൻ കേട്ടില്ല ചോദിച്ചത്..
അഹ്"" സ്വപ്നം കണ്ടു നിൽപ്പാണോ.. തന്റെ മോനെത്ര വയസായെന്നു.??
അവനു ചേട്ടാ മൂന്ന് വയസ്സായി.. അഹ്.. സ്വപ്നം കണ്ടതൊന്നുമല്ല. വെറുതെ ഓരോ കാര്യം ആലോചിച്ചു നിന്നതാ.
ഹ്മ്മ്മ്.. ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു. വീട്ടിലെ കാര്യങ്ങൾ ആണോ??
ഹേ."" അതൊന്നുമല്ല.. വെറുതെ ഓരോന്ന്.""
അഹ്.""" അവൻ എന്നോട് പറഞ്ഞിരുന്നു തന്റെ കാര്യങ്ങൾ..
എന്തുകാര്യം ???
അതുപിന്നെ... വീട്ടിലെ പ്രശ്നങ്ങളും അത് വേണ്ടന്നുവെച്ച് ഇപ്പോൾ ഇവിടെ ആണെന്നുമൊക്കെ.""" അതുകേട്ടപ്പോൾ അവളുടെ മുഖം വാടി...
അയ്യോ.""" വിഷമം ആയോ."" അറിയാതെ പറഞ്ഞതാണ്.
ഹ്മ്മ്മ്.. എന്തിനു.?? അതൊക്കെ സത്യമാണ്. ശരിക്കും ഞാനതൊക്കെ മറന്നു തുടങ്ങി ഇവിടെ ഹാപ്പിയാണ്....
ആഹ്"" തന്നെ സമ്മതിക്കണം ഒറ്റയ്ക്ക് നിൽക്കുന്നത് ഹാപ്പിയാണെന്നു പറയാൻ. ഉണ്ണി ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കാണെങ്കിൽ ഒറ്റയ്ക്ക് നിന്നാൽ ശരിയാവില്ല.. പല ചിന്തകളും ഇങ്ങനെ മനസിലൂടെ പോകും.""
ഒറ്റയ്ക്കു എനിക്കും പറ്റില്ല ചേട്ടാ.""" ഇവിടെ പിന്നെ മിണ്ടാനും പറയാനുമൊക്കെ ആളുകൾ ഉണ്ടല്ലോ. അതുകൊണ്ടു
💬 Comments
View all comments