Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]
ഒറ്റയ്ക്കുള്ള ജീവിതം അവരെ ഇങ്ങനെയൊക്കെ ആക്കിയതായിരിക്കും ചിലപ്പോൾ..
__________________
ഉച്ച കഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് റഫീഖിന്റെ കാൾ വരുന്നത്.. "" ഡേയ് മൈരേ.... എത്ര ദിവസമായാടാ വിളിച്ചിട്ട്..""
ഒന്നും പറയണ്ടാ അളിയാ ഇവിടെ കുറച്ചു തിരക്കിൽ ആയിപോയി ഞാൻ. നിനക്ക് സുഖമാണോ ??
"" മ്മ്മ്.... സുഖമാണ്. കുറച്ചു ദിവസം ലീവ് എടുത്തു വാ അളിയാ.. സ്വന്തം ബിസിനസ് ആയോണ്ട് എപ്പം വേണേലും വരുമല്ലോ നിനക്ക്.""
അതുപറയാനാ ഞാൻ വിളിച്ചത് നിന്നെ...... ഞാൻ മറ്റന്നാൾ എത്തും പതിനഞ്ചു ദിവസത്തെ ലീവിന്..
"" ആഹ്... അതുകൊള്ളാമല്ലോ" പിന്നെ വരുന്ന കാര്യം ആരോടേലും പറഞ്ഞോ നീ ? "
മ്മ്.. കുറച്ചുമുന്നേ ഷംലയെ വിളിച്ചിരുന്നു. ഒരു സർപ്രൈസ് ഉണ്ടെന്നൊക്കെ പറഞ്ഞു ഞാൻ കൊതിപ്പിച്ചു നിർത്തിയതാണ്. അവസാനം അവൾ ചോദിച്ചു ചോദിച്ചു എന്നെ കൊണ്ട് പറയിപ്പിച്ചളിയാ.....
"എന്തായാലും നീ വന്നിട്ട് വേണം ഒന്ന് ആഘോഷിക്കാൻ.. വരുമ്പോൾ ഒരു കുപ്പി വാങ്ങാൻ മറക്കണ്ടാ കെട്ടോ.""
ഹ്മ്മ്മ്മ്.. എടാ ഞാൻ കഴിക്കില്ല.""
"" അതിനു നിന്നോട് കഴിക്കാൻ പറഞ്ഞോ ഞാൻ ഇത് എനിക്ക് അടിക്കാൻ ആണെടാ... വരുമ്പോൾ ഒരെണ്ണം വാങ്ങിവരാൻ നോക്ക്.""
അതൊക്കെ വാങ്ങാം.. പിന്നെ, വന്നിട്ട് നമ്മൾക്കൊരു യാത്ര പോകണം നിങ്ങള് ടൂർ പോകാൻ പ്ലാൻ ചെയ്തിട്ടു ഒന്നും നടന്നില്ലല്ലോ.. എന്തായാലും ഇനി ഞാനും കൂടി വന്നിട്ട് ഒരുമിച്ചു പോകാം.""
""അത് പൊളിക്കുമല്ലോ...
അഹ് പിന്നെ, നീ വിളിക്കാൻ വരണ്ടാ കെട്ടോ ഒരുപാടു സാധനം ഒന്നുമില്ല കൊണ്ടുവരാൻ ഞാൻ ഒരു ടാക്സി വിളിച്ചങ്ങു വന്നേക്കാം..
മ്മ്മ്.......
എങ്കിൽ ശരിയാടാ ഉണ്ണി ഞാൻ പിന്നെ
💬 Comments
View all comments