0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 57.8K

ഞാൻ ഒറ്റയ്ക്കാണ്..."

" എന്തായാലും പരിചയപ്പെട്ടതല്ലേ നമ്മൾ നമ്പർ സേവ് ചെയ്തോ എന്തെങ്കിലും ആവിശ്യമൊക്കെ വരുമ്പോൾ എന്റെ വണ്ടി വിളിക്കാൻ മറക്കണ്ടാ കെട്ടോ..""

"" അതിനെന്താ... ഉറപ്പായും വിളിക്കാം..""

സംസാരം കേൾക്കുമ്പോൾ ചൊരിഞ്ഞു കയറുമെങ്കിലും ആരും കമ്പിനിയാടിക്കാൻ ഇല്ലാതെ മുരടിച്ചിരുന്ന സലീനയെ ഉണർത്തിയപ്പോൾ ഉണ്ണി ഹാപ്പി ആയിരുന്നു. സംസാരിച്ചിരിക്കാൻ ഒരാളെ കിട്ടിയതിൽ സലീനയ്ക്കും സന്തോഷം. രണ്ടുപേരും കുറച്ചുനേരം കൂടി സംസാരിച്ചിട്ടാണ് ഓൺലൈനിൽ നിന്ന് പോയത്.

_______________________

അഞ്ചുമണി ആയപ്പോൾ തന്നെ റഫീഖും ഷംലയും തിരിച്ചെത്തിയിരുന്നു.

മുകളിൽ പോയി ക്യാരംസ് കളിയൊക്കെ കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചിരിക്കുമ്പോഴാണ് നൂറാ ടൂറിന്റെ കാര്യം എടുത്തിട്ടത്.."

"എന്ന ഇക്കാ നമ്മള് പോകുന്നത് ??"'

"" എന്റെ പെണ്ണെ ഞാൻ വന്നതല്ലേ ഉള്ളല്ലോടി നീയൊന്നു സമാധാനം കൊടുക്ക്." എന്ന് പോകാനാടാ ഉണ്ണി നിന്റെ പ്ലാൻ എങ്ങനെയാണ്. ?"

"" എനിക്കങ്ങനെ പ്രതേകിച്ചു പ്ലാൻ ഒന്നുമില്ല. എല്ലാം നിങ്ങള് തീരുമാനിക്കുന്ന പോലെ എപ്പഴായാലും വണ്ടി ഓടിക്കാൻ ഞാൻ റെഡിയാണ്..""

""എന്നാൽ നമ്മുക്ക് മറ്റന്നാൾ പോയാലോ.."" ഇക്ക പത്തു ദിവസമല്ലെ കാണു മറ്റന്നാൾ ശനിയാഴ്ചയല്ലേ നമ്മുക്ക് വൈകിട്ടുപോയാൽ രാത്രി അവിടെ എത്തുമല്ലോ..."" റഫീഖിന്റെ അടുത്തിരുന്ന ഷംല ഉണ്ണിയെ നോക്കിയാണ് പറഞ്ഞത്.

"" അത് ശരിയാണ്..... ഷംല പറഞ്ഞപോലെ പോകാം അല്ലെ ഇക്കാ."

അല്ലേലും നീയും ഷംലയും ഒരു കൈയ്യാണല്ലോ.."" എന്തായാലും പോകാൻ തിരുമാനിച്ചതല്ലേ അന്ന് തന്നെ പോകാം അല്ലേടാ ഉണ്ണി ???

"" അതിനെന്താ പോകവല്ലോ.... എല്ലാവരും നേര്ത്ത തന്നെ സാധനങ്ങൾ ഒക്കെ റെഡി ആക്കിക്കോ നമ്മുക്ക് ഒരു അഞ്ചുമണിയാവുമ്പോൾ ഇറങ്ങിയാൽ രാത്രി ഒൻപതുപത്തുമണിയാവുമ്പോൾ അവിടെയെത്താം..""

💬 Comments

View all comments