0%

Chapter Title : റഫീഖ് മൻസിൽ 6 [Achuabhi]

Author : Achuabhi Read All Parts 58.4K

എന്താ മിണ്ടാതിരിക്കുന്നത്.??

"" ഒന്നുമില്ല ഇക്കാ.... ഇക്ക വിളിക്കുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ലല്ലോ. അതുമല്ല എന്തേലുമുണ്ടെങ്കിൽ നിഷ എന്നോട് പറയുന്നതാണ്. അവളുടെ മെസ്സജ്ഉം കണ്ടില്ല..''

അതാണോ കാര്യം.... നമ്പർ തന്ന കാര്യം തന്നോട് പറയണ്ടാ എന്ന് ഞാനാണ് പറഞ്ഞത്.

അതെന്താ ??

"" ഒരുപാടു നാളായിട്ടു വിളിക്കാതിരുന്നതല്ലേ തനിക്കൊരു സർപ്രൈസ് ആവട്ടെന്നു കരുതി.""

"" അതുകൊള്ളാമല്ലോ.... എന്തായാലും നിഷക്കൊരു സർപ്രൈസ്‌ കൊടുക്കാൻ നോക്ക്. കുറെ നാളായില്ലേ പോയിട്ടു ഉടനെയെങ്ങാണം നാട്ടിലേക്ക് കാണുമോ ???

"" കാണുമല്ലോ ……………… വരുമ്പോൾ അവൾക്കു മാത്രമല്ല സർപ്രൈസ്‌ ഉള്ളത് തനിക്കും കാണുംകെട്ടോ

""ഹ്മ്മ്മ്മ് ………… ബന്ധം പുതുക്കലിന് വല്ലതുമാണോ ??

"" അങ്ങനെ ചോദിച്ചാൽ അതിനും താല്പര്യം ഉണ്ടെന്നു കൂട്ടിക്കോ..""

"ഓഹോ..." നിഷ അറിയണ്ടാ കെട്ടോ ഇതൊന്നും. അവൾക്കുവേണ്ടി അതൊക്കെ പണ്ടേ നിർത്തിയതല്ലേ നമ്മൾ.""

"" നമ്മളല്ല.. താനല്ലേ നിർത്തിയത് പിന്നെ അന്നും നിഷയ്ക്ക് ഇഷ്ടക്കുറവില്ലായിരുന്നു കെട്ടോ …………""

"" അതൊക്കെ എനിക്കും അറിയാം... അതുപോലെയാണോ ഇപ്പോൾ വെറുതെ അവളെ കൂടി എന്റെ ശത്രുആക്കാൻ നിൽകണ്ടാ..""

"" ഹ്മ്മ്മ്മ് …………… അതൊക്കെ റാഷിദയുടെ തോന്നലല്ലേ." തന്റെ അതേ തോന്നൽ ആദ്യമൊക്കെ എനിക്കും ഉണ്ടായിരുന്നു. ഇപ്പം കുറെ ദിവസമായി വിളിക്കുമ്പോഴൊക്കെ എപ്പഴും തന്റെ കാര്യം പറയാനാ അവൾക്കിഷ്ടം.... ഓരോന്നും ചോദിച്ചപ്പോൾ നമ്മൾ തമ്മിലുള്ള ആ പഴയ ബന്ധം തുടരുന്നതിനൊന്നും അവൾക്കു കുഴപ്പമില്ലെന്ന് മനസിലായത്..""

"" ഓഹോ... എന്നാൽ അതൊന്നു അറിയണമല്ലോ.??

""അയ്യോ ചതിക്കല്ലേ.... വേറെ ഏതേലും രീതിയിൽ ചോദിച്ചോ ഞാൻ പറഞ്ഞെന്നു മാത്രം പറയണ്ട കെട്ടോ.""

അപ്പോൾ പേടിയുണ്ട് അല്ലെ....

""പേടിക്കാതെ പറ്റില്ലല്ലോ."" ഞാൻ

💬 Comments

View all comments