Chapter Title : റഫീഖ് മൻസിൽ 7 [Achuabhi]
ഉണ്ണിക്ക്.....
പുറത്താക്കിയ സ്ഥിതിക്ക് എന്താ പരിപാടി.??
"" എന്ത് പരിപാടിയാ...
വെറുതെ ഇങ്ങനെ ഫോണിൽ കുത്തിയിരിക്കുന്നു.""
"" ഹ്മ്മ്മ് ……… അത് വന്നപ്പോഴും ഞാൻ കണ്ടതല്ലേ.. ആരുമായാ ഇത്രകാര്യമായി ചാറ്റ് ചെയ്യാൻ വല്ല കാമുകിയും ആണോ ??""
ഷഹാന ചിരിച്ചുകൊണ്ട് തിരക്കി.
"" അയ്യോ കാമുകി ഒന്നുമില്ല....
അല്ലേലും ഈ ഡ്രൈവർമ്മാരെയൊക്കെ ആര് സ്നേഹിക്കാൻ ആണ് ഷഹാന.. '"
""അതൊക്കെ തോന്നലല്ലേ....
പിന്നെ, കാമുകി ഇല്ലെന്നൊന്നും പറയണ്ട കെട്ടോ അസീന ഇത്തയുമായി ഞാൻ കണ്ടതല്ലേ ഓരോ പരിപാടി.""
പതിയെ ആണ് അവനോടു പറഞ്ഞതെങ്കിലും അവളുടെ മുഖത്ത് തെളിഞ്ഞത് ഒരു വഷളൻ ചിരിയായിരുന്നു..
ഇനി ഇമ്മാതിരി ചോദ്യം ചോദിച്ചാൽ മറുപടി കൊടുക്കണമെന്ന് തീരുമാനിച്ച ഉണ്ണി അവളെ നോക്കി ചിരിച്ചു....""
"" അതെ, കണ്ടത്കണ്ടു ഇനി ആരോടും പറയാൻ നിൽക്കണ്ടാ........."
""ഹ്മ്മ്മ് ………… ആള് കൊള്ളാമല്ലോ."
ഇതാണോ ഡ്രൈവർ പണി... ""
"" എന്ത് ചെയ്യാനാ ഷഹാന ചിലപ്പോൾ ഇതുപോലെയുള്ള പല പണികളും എടുക്കേണ്ടി വരില്ലേ.....""
അവള് ചോദിക്കുന്നതിനെല്ലാം ഉണ്ണി മറുപടി കൊടുത്തുകൊണ്ടിരുന്നു....
"" എന്തായാലും എനിക്ക് ഒന്നേ പറയാനുള്ളു
ഹോസ്പിറ്റൽ ആണെന്ന കാര്യം മറക്കണ്ടാ കെട്ടോ...""
""ആയിക്കോട്ടെ മേഡം...
അതെ, ഷഹാനയുടെ കെട്ടിയോൻ ഗൾഫിൽ ആണോ ??
"" അഹ് ………… ദുബായിലാണ്.""
ഒരു നെടുവീർപ്പോടെ അവൾ മൊഴിഞ്ഞു.
"" ഹ്മ്മ്മ് വെറുതെയല്ല ഇതൊക്കെ കാണുമ്പോൾ ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നത്... എന്റെ ഡോക്ടറെ കുറച്ചുദിവസം കെട്ടിയോനെ വിളിച്ചു വീട്ടിൽ നിർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...""
""ആണോ ???
എന്നിട്ടെന്താ അസീനഇത്താ വിളിക്കാതിരുന്നത് കെട്ടിയോനെ......
ഷഹാന പറഞ്ഞു ചിരിച്ചുകൊണ്ട്
💬 Comments
View all comments