Chapter Title : റഫീഖ് മൻസിൽ 8 [Achuabhi]
കുടയുമെടുത്തുകൊണ്ടു സിന്ധുചേച്ചിയുടെ വീട്ടിലേക്കു നടന്നു.."
""എന്തിനായിരിക്കും സുമി സിന്ധുചേച്ചിയുടെ മോളെ തന്നെ ഉണ്ണിക്കു കണ്ടുപിടിച്ചത്..""
ആരുമറിയാതെ കളിച്ചുകൊടുക്കുന്നവന് പെണ്ണാലോചിക്കാൻ അവൾക്കു വട്ടു വല്ലതുമുണ്ടോ...??
സ്വന്തം കഞ്ഞിയിൽ പാറ്റയെ ഇടുന്ന പരിപാടിയല്ലേ ഇത് ………
പല ചിന്തകളും മനസിലേക്ക് വരുമ്പോഴും സജീനയ്ക്കു വിശ്വാസം ആയിരുന്നു സുമിയെ.. മനസ്സിൽ ഒന്നുംകാണാതെ ഈ പണിക്കിറങ്ങില്ലെന്നു അവൾക്കറിയാമായിരുന്നു.
"" ഹ്മ്മ്മ് എന്തായാലും വെറുതെ ഒന്നെറിഞ്ഞു നോക്കാം..... നടന്നാൽ ഗുണം എനിക്കും കിട്ടുമല്ലോ."" അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി മെല്ലെ വീട്ടിലേക്കു കയറി....
""എന്താടി സജിന ……………
ഒരു പുഞ്ചിരിയൊക്കെ ഉണ്ടല്ലോ ചുണ്ടിൽ എന്തുപറ്റി ?? കെട്ടിയോൻ ഗൾഫിൽ നിന്ന് വരുന്നുണ്ടോ ………
"" ഹ്മ്മ്മ് …………
നടക്കുന്ന കാര്യം വല്ലതും പറ ചേച്ചീ.."
സജിന കുണുങ്ങിക്കൊണ്ടു അടുത്തുകിടന്ന കസേരയിലേക്കിരുന്നു.."
""പിന്നെ, എന്തൊക്കെയുണ്ടടി മോളെ വിശേഷം..??
""എന്ത് വിശേഷമാണ് ചേച്ചീ...
അമ്മു ഇങ്ങു വന്നില്ലേ ??
എന്തായി അവളുടെ കല്യാണകാര്യമൊക്കെ.."
സജിന വെറുതെയൊന്നെറിഞ്ഞു.
""അവള് വന്നില്ല.....
നോക്കുന്നുണ്ട് എന്തേലുമൊന്നു ശരിയാവേണ്ടേ സജിനാ..""
""അതൊക്കെ ശരിയാവും ചേച്ചീ.......
കുറച്ചു മുന്നേ നമ്മുടെ സുമി വിളിച്ചിരുന്നു."
""എന്തിനാടി ……… ??
""വെറുതെ വിളിച്ചതാണ്...
പക്ഷെ, ഫോൺ വെക്കുന്നതിനു മുൻപ് ഒരു കാര്യം എന്നോട് പറഞ്ഞു.""
""അഹ് ……………
നീ എന്താണെന്നു വെച്ചാൽ പറയടി പെണ്ണെ കിടന്നോലിപ്പിക്കാതെ..""
""എന്റെ ചേച്ചീ.....
വേറെയൊന്നുമല്ലാ. നമ്മുടെ അമ്മുവിന്റെ കല്യാണമൊക്കെ നോക്കുന്ന കാര്യം അവൾക്കറിയാമല്ലോ. അത് അറിഞ്ഞുകൊണ്ടായിരിക്കണം അവൾ മറ്റേ ചേട്ടന്റെ കാര്യം എടുത്തിട്ടത്....""
""ഹ്മ്മ്മ് എനിക്ക് മനസ്സിലായി.....
കാണാനും സുന്ദരനാണ് അവിടെ ജോലിക്കു നില്കുന്നത് കൊണ്ടുതന്നെ നല്ല ശമ്പളവും ഉണ്ട്.. പിന്നെ,
💬 Comments
View all comments