0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 2593
ചായ കുടിച്ചിട്ടില്ല. ചായകുടി കഴിഞ്ഞ് എണീക്കുമ്പോഴോണ് ഷാഹിനാന്റെ കൂട്ടുകാരി നന്ദന കേറി വരുന്നത് കണ്ടത്. ഒരേ സ്കൂളിൽ ഒരേ ക്ലാസിലാണ് രണ്ട് പേരും. കുഞ്ഞുനാൾ മുതലേ ഇഴപിരിയാത്ത സുഹൃത്തുക്കൾ. താനിതുവരെ അരുതാത്ത ഒരു നോട്ടം പോലും നോക്കാത്ത അയൽപക്കത്തുള്ള ഒരേയൊരു പെൺകുട്ടി.! അവളുടെയാ കൊച്ചു കുട്ടികളുടേതുപോലുള്ള നിഷ്ക്കളങ്കമാർന്ന ഓമനത്തം തുളുമ്പുന്ന മുഖം കണ്ടാൽ മറ്റൊരു ചിന്തയും ഉള്ളിൽ തോന്നില്ല എന്നതാണ് സത്യം. മാത്രമല്ല, നന്ദനയെ ചുമ്മാ ഒന്ന് തോണ്ടിയാപോലും അത് അപ്പൊഴേ ഷാഹിനാന്റെ കാതിലെത്തും.! രണ്ടുംകൂടി എപ്പോഴും റൂമിനകത്ത് അടച്ചിരുന്ന് കുശുകുശുക്കുന്നത് കേൾക്കാം. ദിവസം മുഴുവനും ഒരുമിച്ച് നടക്കുന്ന ഇവർക്ക് എന്താണിത്ര പറയാനുള്ളതെന്നാവോ.? ഈ പെണ്ണും സ്കൂളിലേക്ക് പോയിട്ടില്ലേ.? ഇവറ്റകൾക്കൊന്നും ഒരു കലാബോധമില്ല. താനെങ്ങാനും ആവണമായിരുന്നു. മിമിക്രിക്ക് ചേർന്നേനെ. ലാലേട്ടന്റെ ശബ്ദം നന്നായി ചെയ്യാനറിയാം.! ജയനേയും മമ്മൂക്കയേയും ഒരുവിധം ചെയ്യും. ഇനി ഇതൊന്നുമില്ലെങ്കിലും ചുമ്മാ സ്റ്റേജിൽ കേറി നിന്ന് ഒരു കമ്പിപ്പാട്ടെങ്കിലും പാടിയേനെ.! പണ്ട് മദ്രസ്സയിൽ മീലാദ് ദിനത്തിൽ പാട്ട് പാടിയതിന് കിട്ടിയ പ്ലാസ്റ്റിക്കിന്റെ പാട്ട ഇന്നും ഒരു നിധിപോലെ അലമാരക്കകത്ത് സൂക്ഷിച്ചു വെച്ചിട്ടുള്ളവനാണ് താൻ. അലമാരക്ക് മുകളിൽ വെക്കാത്തത് ഉമ്മയെങ്ങാനും എടുത്തോണ്ടുപോയി കുളിമുറിയിൽ വച്ചാലോന്ന് കരുതിയായിരുന്നു.! ഉമ്മാക്കറിയില്ലല്ലോ അത് പ്ലാസ്റ്റിക്കിന്റെ പാട്ടയല്ല, പൊന്നിന്റെ പാട്ടയാണെന്ന്.! വൈകുന്നേരമാണ് സലാം വിളിച്ചത്. വണ്ടി വീട്ടിലേക്ക് കൊണ്ടുവരണോന്ന് ചോദിച്ചു. വേണ്ട, അവിടെ വന്ന് എടുത്തോളാമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. ബൈക്ക് എടുത്തു കൊണ്ടുവരുന്നതിന് മുമ്പ് മുറ്റത്തേക്ക് കയറ്റാനുളള വഴി ശരിയാക്കണം. അതിന് കുറച്ച് പണിയുണ്ട്. കൈക്കോട്ടെടുത്ത് മുറ്റത്തെത്തിയ അവൻ ഇടവഴിയിലേക്കിറങ്ങി നിന്നാണ് പൊളിക്കാൻ ആരംഭിച്ചത്. വീട്ടിലേക്ക് കയറാൻ രണ്ട് സ്റ്റെപ്പാണ് ഉണ്ടായിരുന്നത്. ആദ്യം അത് പൊളിച്ച് കല്ലെടുത്ത് മാറ്റിയിട്ടു. ഇനി കുറച്ച് മതില് പൊളിക്കണം. എങ്കിലേ വണ്ടി സുഖമായി മുറ്റത്തേക്ക് കയറൂ. അവൻ മതില് പൊളിക്കാൻ തുടങ്ങിയപ്പോഴാണ് ജുമൈല സ്കൂള് വിട്ട് വരുന്നത് കണ്ടത്. പുളിയച്ചാറും നുണഞ്ഞു കൊണ്ടാണ് വരവ്.
പെണ്ണ് ഏറ്റവും മുന്തിയ സ്കൂളിലാണ് പഠിക്കുന്നത്. അവളുടെ യൂണിഫോം ഒന്ന് കാണേണ്ടത് തന്നെയാണ്. ചുവന്ന ചെക്ക് ചുരിദാറിനു പുറമേ നീല ഓവർകോട്ടും വെള്ള മഫ്തയും. കണ്ടാൽ ഊട്ടിയിലാണോ പഠിക്കുന്നേന്ന് തോന്നും.! ഇപ്പൊ തണുപ്പ് കാലമായതിനാൽ കുഴപ്പമില്ല. ചൂട് കാലത്ത് ഇവറ്റകൾ എങ്ങിനെ സഹിക്കുമോ എന്തോ.? അവനെ കണ്ടതും ജുമൈല നിന്നു. ബാഗെടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് പതുക്കെ നടന്നു വന്നു. അവനെ മറികടന്നതും ഒറ്റയോട്ടം.! ആ ഓട്ടം കണ്ടവൻ ചിരിച്ചുപോയി. യൂണിഫോമിൽ പെണ്ണിന്റെ

💬 Comments

View all comments