Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
ഒരു മാപ്പിളപ്പാട്ടും മൂളിക്കൊണ്ടവൻ അടുക്കളയിലേക്ക് നടന്നു. അടുക്കളയിലേക്ക് അടുക്കും തോറും നല്ല മത്തിക്കറിയുടെ മണം മൂക്കിലേക്കടിച്ചു കേറി. അപ്പൊ ഇന്ന് മത്തിയും പൂള പുഴുങ്ങിയതുമാണ്.! ഇന്നലെ ഇത്ത പറഞ്ഞിട്ട് മൂന്ന് കിലോ കപ്പ വാങ്ങിയത് അവൻ ഓർത്തു.
വായിൽ വെള്ളമൂറിയ അവൻ ഉമ്മാനെ വിളിക്കാനൊന്നും നിന്നില്ല, ബാക്കിയുണ്ടായിരുന്ന കപ്പ പാത്രത്തോടെ എടുത്ത് ടേബിളിൽ കൊണ്ടുപോയി വെച്ചു. മത്തിക്കറിയും തഥൈവ.
ഇതും കണ്ടുകൊണ്ടാണ് സീനത്ത് വന്നത്. അവൾ ചിരിച്ചു. പുട്ടും പൂളയുമൊന്നും അവന് വിളമ്പിക്കൊടുക്കേണ്ട കാര്യമില്ല. പൂള കൂടുതൽ തിന്നാൽ ഗ്യാസ് കേറുമെന്ന് പറഞ്ഞാലും ഓൻ കേൾക്കൂല. ഇങ്ങനൊരു കൊതിയൻ.
അവനു ചായ ഒഴിച്ചു കൊടുത്തിട്ട് അവൾ പുറത്തേക്ക് തന്നെ ഇറങ്ങി. അലക്കാൻ കുറേയേറെയുണ്ട്. ഹസീന ഒരു പണിയും എടുക്കില്ല. കെട്ട്യോന്റെ വീട്ടിൽ ഇരുപത്തിനാല് മണിക്കൂറും പണിയാണെന്നാണ് ഓള് പറയാറ്. റസ്റ്റെടുക്കാനാണത്രേ സ്വന്തം വീട്ടിലേക്ക് വരുന്നത്.! ഇങ്ങനൊരു പെണ്ണ്. രണ്ടും കണക്കാ. തണുത്ത കാറ്റടിക്കുന്നത് വകവയ്ക്കാതെ സീനത്ത് അലക്കുകല്ലിനടുത്തേക്ക് നടന്നു.
ചായ കുടി കഴിഞ്ഞതും റസാക്ക് സുഹൃത്തുക്കളെ കാണാൻ അങ്ങാടിയിലേക്കിറങ്ങി. അലവിക്കുട്ടിയുടെ വിളിവന്നിരുന്നു. അവനോടൊപ്പം സലീമും ഉണ്ടത്രേ. സലീം ഗൾഫിൽ നിന്നിപ്പോൾ വന്നതേയുള്ളൂ. സ്കോച്ച് കൊണ്ടുവരാമെന്ന് പറഞ്ഞ് പറ്റിച്ച പഹയനാണവൻ. പക്ഷെ, അതവനൊരു അബദ്ധം പറ്റിയതായിരുന്നു.
മുംബൈ കണക്ഷൻ ഫ്ലൈറ്റിൽ കൊച്ചിയിൽ അഭ്യന്തരത്തിലാണവൻ വന്നിറങ്ങിയത്. അന്താരാഷ്ട്രത്തിൽ മാത്രമേ ഡ്യൂട്ടിഫ്രീയുള്ളൂ. പാവം പെട്ടുപോയി.!
പറഞ്ഞു പറ്റിച്ചതിന് പലിശസഹിതം ചിലവ് ചെയ്യാമെന്ന് അവൻ ഏറ്റതാണ്. ഒത്താൽ അവനേയും കൊണ്ട് റഡ്ജസിലേക്ക് പോണം. ബിയറ് കുടിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു.
റസാക്ക് അങ്ങാടിയിലെത്തിയപ്പോൾ അലവിയും സലീമും മാത്രമായിരുന്നില്ല, വിനോദും സജീവും കൂടിയുണ്ടായിരുന്നു.
അവന്റെ ഉള്ളം
💬 Comments
View all comments