Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
പഴയ പോലല്ല. മണലിനോ മറ്റോ ഓർഡർ വന്നാൽ പണി കിട്ടും.
ഷാപ്പിൽ നിന്നിറങ്ങിയപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ആമ്പാറയിൽ നിന്ന് വരുന്ന വഴി ബൈപാസിലെ പാടത്ത് കുറച്ച് നേരം കാറ്റും കൊണ്ട് സൊറ പറഞ്ഞിരുന്നു. പതിവുള്ളതാണത്.
സലീമിന്റെ തള്ള് സഹിക്കാനാതെ വന്നതോടെയാണ് അവിടെ നിന്നും തിരിച്ചത്.
അങ്ങാടിയിൽ വെച്ച് കൂട്ടുകാരെല്ലാം പിരിഞ്ഞതും റസാക്ക് വീട്ടിലേക്ക് തിരിച്ചു.
ബൈക്ക് ഇടവഴിയിൽ നിന്ന് മുറ്റത്തേക്ക് കയറ്റാൻ നേരത്താണ് സുബൈദാത്ത കൈകൊട്ടി വിളിക്കുന്നത് അവൻ ശ്രദ്ധിച്ചത്.
എന്തോ പറയുന്നുണ്ട്. കേൾക്കുന്നില്ല. അവൻ വണ്ടി ഓഫാക്കി.
"അനക്ക് തെരക്കില്ലെങ്കി ഇവിടെവരെ ഒന്ന് വാ.. ഇന്റെ മുറീലെ അലമാരയൊന്ന് നീക്കാനാണ്."
ലോട്ടറി അടിച്ചതുപോലെ അവന്റെ മുഖം വിടർന്നു. പോകുമ്പോൾ സുലൈമാനിക്കയും ജുമൈലയും ബസ്സ് കാത്തു നിൽക്കുന്നത് കണ്ടിരുന്നു. മിക്കവാറും വന്നു കാണില്ല. അപ്പോൾ സുബൈദാത്ത ഒറ്റക്കാകും വീട്ടിൽ.!
ബൈക്ക് മുറ്റത്തേക്ക് ഉന്തിക്കയറ്റി കൊണ്ടുപോയി നിർത്തിയ അവൻ പരിസരമൊക്കെ ഒന്ന് ശ്രദ്ധിച്ചു. ഇല്ല.. ആരും പുറത്തില്ല.
വീട്ടിലേക്ക് കയറുക പോലും ചെയ്യാതെ അവൻ മതിലെടുത്ത് ചാടി വീണ്ടും നാലഞ്ച് ചാട്ടങ്ങൾകൂടി ചാടി നേരെ സുബൈദാത്താന്റെ മുറ്റത്തേക്ക് കയറി. നേർവഴിക്ക് പോയാൽ രണ്ട് മിനിറ്റെങ്കിലും എടുക്കും.
കുറുക്കന്റെ നോട്ടം കോഴിക്കൂട്ടിലേക്ക് തന്നെ. അവൻ അടുത്തെത്തിയതും അവൾക്ക് രസം പിടിച്ചു.
"ഇക്ക വിചാരിച്ചാ അലമാര ഒന്നനക്കാൻ പോലും ആവൂല.. അയിന് അന്നെപ്പോലത്തെ മസില് ഉള്ളോര് തന്നെ വേണം." അവളൊന്ന് പൊക്കിവെച്ചു.
അത് കേട്ടതും അവൻ ഷർട്ടിന്റെ കൈ ഷോൾഡറിലേക്ക് തെറുത്ത് കയറ്റിയിട്ട് നന്നായി ബലം പിടിച്ച് കൈ പതുക്കെ മടക്കി ഉരുണ്ട് കേറുന്ന മസില് കാട്ടിക്കൊടുത്തു.
സുബൈദ അത്
💬 Comments
View all comments