0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 6.7K
സമ്മന്തം.? വിടമാട്ടേൻ ടീ.. അവനെ കൊല്ലാമെ നാൻ വിടമാട്ടേൻ.'' അവളുടെ മുഖത്തേക്ക് നോക്കി തന്റെ മൊട്ടത്തലയിൽ തടവിക്കൊണ്ടാണയാൾ അതു പറഞ്ഞത്. പിന്നെ, ഗുണ്ടകളുടെ നേരെ നോക്കി ഒരു പ്രത്യേക രീതിയിൽ ആശ്ലീല ആംഗ്യം കാണിച്ച് പുറത്തേക്ക് പോയി. ഗുണ്ടകൾക്ക് സന്തോഷമായെന്നു തോന്നുന്നു. അവർ പരസ്പരം നോക്കി ചിരിച്ചു. കൂട്ടത്തിൽ ഏറ്റവും തടിച്ചവൻ ഷർട്ടൂരിക്കൊണ്ട് അവളുടെ മുന്നിലേക്ക് നീങ്ങിനിന്ന് തന്റെ പാന്റിന്റെ ബെൽറ്റ് ലൂസാക്കി സിബ്ബിൽ കൈവെച്ചു. നായികയതാ നടുങ്ങുന്നു. അപ്പൊ തുടക്കത്തിൽ തന്നെ ബലാത്സംഗമാണ്.! ഉസ്മാൻ ഒന്ന് ഇളകിയിരുന്നു. പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ ഗോഡൗണിന്റെ ഷട്ടർ തകർത്തുകൊണ്ട് ഒരു ബൈക്ക് പറന്നുവന്ന് ഗുണ്ടകൾക്ക് മുന്നിൽ സഡൻബ്രേക്കിട്ട് കറങ്ങിയത്.! വണ്ടിയുടെ വീലും നായകന്റെ കാലും മാത്രമേ കാണിച്ചുള്ളൂ.. ശ്ശെ.. ഓന് വരാൻ കണ്ട നേരം. ഉസ്മാന് ശരിക്കും ഹീറോയോട് ദേഷ്യം തോന്നി. ഗുണ്ടകളുടെ മുഖത്ത് ഭയം കലർന്ന അത്ഭുതം.! ഹെൽമറ്റ് ഊരാതെ തന്നെ ഹീറോ സ്ലോമോഷനിൽ ബൈക്കിൽ നിന്നിറങ്ങി. അപ്പോഴും ഹീറോയുടെ പിൻഭാഗം മാത്രമാണ് കാണിച്ചത്. സ്റ്റണ്ട് തുടങ്ങി. ഹെൽമറ്റ് ഊരാതെയാണ് അടി. അവന്റെ കത്തുന്ന കണ്ണുകൾ മാത്രമേ കാണിച്ചുള്ളൂ. സാധാരണ തമിഴ് ചിത്രങ്ങളിൽ കാണുന്നതിനേക്കാളും നല്ല സ്റ്റൈലൻ സ്റ്റണ്ട്.! സ്റ്റണ്ടിന്റെ രീതി കണ്ടിട്ട് "ആക്ഷൻ" പീറ്റർ ഹെയ്ൻ ആണെന്നു തോന്നുന്നു. ലാലേട്ടന്റെ പുലിമുരുകനും മമ്മൂക്കാടെ മധുരരാജയും ഒരുമിച്ച് ഉള്ളിലേക്കോടിയെത്തി. ഗുണ്ടകളെല്ലാം കയ്യും കാലും ഒടിഞ്ഞ് ഓരോ മൂലയിൽ ഒതുങ്ങിയതും നായകൻ നായികയുടെ അടുത്തേക്ക് വന്ന് അവളുടെ മുഖത്ത് ചുറ്റിയ തുണി അഴിച്ചു മാറ്റി. നയൻ താര.!
പിന്നെയാണ് ഹീറോ തലയിൽ നിന്ന് ഹെൽമറ്റ് ഊരിയിയിട്ട് സ്ലോമോഷനിൽ തിരിഞ്ഞത്.

💬 Comments

View all comments