Chapter Title : ?റസാക്കിന്റെ ഇതിഹാസം 2? [ലൂസിഫർ]
പോയില്ല.!
പിന്നീട് പാമ്പെന്നു കേട്ടാൽ ഏഴയലത്തേക്ക് പോലും പോകാറില്ല. അഥവാ എങ്ങാനും കണ്ടു പോയാൽ അന്നു രാത്രി ഉറക്കവും വരാറില്ല.
സലീനയുടെ അനുജത്തി ജുമൈലയുമായി അടുത്തിടപഴകുമ്പോഴെല്ലാം തനിക്കവളേയാണ് ഓർമ്മ വരിക. അവളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് ജുമൈല.
എന്നാലും പെണ്ണിന്റെയൊരു ടൈമിംഗ്.! തന്റെ ശ്രദ്ധയൊന്ന് മാറിയ സമയത്താണവൾ കാലിന്റിടയിലേക്ക് അതിനെ ഇട്ടത്. അപ്പുറത്തെ മതിലിനരികിൽ ഒളിച്ചിരുന്നാണ് അവളാ പണി ചെയ്തത്. താനവളെ കണ്ടതുപോലുമില്ല. ഹൊ.. റൂഹ് കത്തിപ്പോയി.! അന്നെ ഞാൻ എടുത്തോളാടീ.. കൈക്കോട്ടെടുത്ത് മതിലിന് ആഞ്ഞൊരു കൊത്ത് കൊടുത്തു...
രാത്രിയാണ് ബൈക്ക് എടുത്തോണ്ട് വന്നത്. നേരെ മുറ്റത്തേക്ക് കയറ്റിയപ്പോൾ വല്ലാത്തൊരു ഫീൽ.!
ഇറയത്ത് ചുവരിനോട് ചാരി നിർത്തിയിട്ട് കുറച്ചു നേരം നോക്കി നിന്നു. മഴ കൊള്ളാതിരിക്കാനായി ടാർപായ വലിച്ചുകെട്ടിയിട്ടാണ് വീടിനുള്ളിലേക്ക് കയറിയത്.
രാവിലെ ഉണർന്നപ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. നേരത്തേ വന്ന് കിടന്നിരുന്നു. എന്നിട്ടും ഉണരാൻ നേരം വൈകി.
ചായ കുടി കഴിഞ്ഞപ്പോഴാണ് ഉമ്മയൊരു ലിസ്റ്റുമായി സമീപിച്ചത്.
നോക്കിയപ്പോൾ അരിയും പലചരക്ക് സാധനങ്ങളും തുടങ്ങി കുഞ്ഞിനുള്ള ബേബി ഫുഡ് വരെ എഴുതിയിട്ടുണ്ട്. നല്ല കയ്യക്ഷരം. ഷാഹിനാന്റെ കൈപ്പട നല്ല ഭംഗിയുള്ളതാണ്. നല്ലോണം എഴുതി ശീലിച്ചവർക്കേ നല്ല കയ്യക്ഷരം കിട്ടുകയുള്ളൂ എന്നു കേട്ടിട്ടുണ്ട്. അതു കൊണ്ടായിരിക്കാം തന്റേത് ഇത്രക്ക് മോശമായത്. ഒരിക്കൽ കിണ്ടി എന്നെഴുതിയത് കുണ്ടി എന്നാണ് ഇത്ത വായിച്ചത്.!
എല്ലാം വാങ്ങിച്ചു.. പൊന്നൂസിനിഷ്ടപ്പെട്ട ലോലിപോപ്പും കൂടി മേടിച്ചാണ് വീട്ടിലെത്തിയത്.
വീടിന്റെ പിന്നാമ്പുറത്തെത്തിയപ്പോൾ, ഇക്കാലത്ത് സാധാരണ കാണാത്ത ഒരു കാഴ്ച്ചയാണവൻ കണ്ടത്.
തലയിൽ പേൻ നോക്കുന്ന ഉമ്മയും സഹോദരിമാരും.
വാതിൽ പടിയിലിരിക്കുന്ന ഉമ്മാന്റെ കൈ താഴെയിരിക്കുന്ന ഇത്താന്റെ തലയിലാണെങ്കിൽ ഇത്തയുടെ
💬 Comments
View all comments