0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 7.7K
ഞാൻ ആടിന് വെള്ളം കാട്ടാൻ പോയതാണ്.. വാ ചോറ് വിളമ്പിത്തരാ.." ഉമ്മ പൈപ്പിനടുത്തേക്ക് ചെന്ന് കയ്യൊക്കെ നല്ലോണം സോപ്പിട്ട് കഴുകിയിട്ടാണ് അടുക്കളയിലേക്ക് കയറിയത്. നല്ല വെടിപ്പും വൃത്തിയും സൂക്ഷിക്കുന്നവളാണുമ്മ. അവനും കൈ കഴുകി ഉമ്മാന്റെ പിന്നാലെ അടുക്കളയിലേക്ക് കയറി. മകൻ ചോറ് തിന്നുന്നതും നോക്കിയിരിക്കുകയായിരുന്നു സീനത്ത്. കുടുംബത്തിനായി നല്ലോണം കഷ്ടപ്പെടുന്നുണ്ടവൻ. എന്നാലോ ഓന്റെ മുഖത്ത് യാതൊരു ക്ഷീണവുമില്ല. പടച്ചോന്റെ അനുഗ്രഹാണത്.! ഇങ്ങനൊരു മകനെ തന്നതിന് അവൾ പടച്ചവനോട് നന്ദി പറഞ്ഞു. ഒപ്പം പ്രാർത്ഥിച്ചു. "ഓന്റെ ആരോഗ്യം എന്നും കാത്തോളണേ റബ്ബേ.. ഒരു ബലാലും മുസീബത്തും ഓനെ ഒരിക്കലും ബാധിക്കല്ലേ തമ്പുരാനേ.." ഉമ്മ തന്നെ നോക്കി എന്താണ് പിറുപിറുക്കുന്നതെന്നും ചിന്തിച്ച് അവൻ കൈ കഴുകാൻ എണീറ്റു. "അന്റെ മുണ്ടിന്റെ മൂട്ടിലെന്താടാ ചളി.?" സീനത്ത് അപ്പോഴാണത് ശ്രദ്ധിച്ചത്. അവൻ പിന്നിലേക്ക് നോക്കി. ശരിയാണ് ചെളിയുണ്ട്. കുറച്ചൊന്നുമല്ല.! "സൈറ്റിൽ നിന്നാണ് വരണതുമ്മാ.." അല്ലാതെ എളാപ്പാന്റെ തട്ടിൻപുറത്തായിരുന്നൂന്ന് പറയാൻ വയ്യല്ലോ. "അന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പണിക്ക് പോവുമ്പൊ വെള്ളമുണ്ട് ഉടുക്കരുതെന്ന്.. വെക്കം അഴിച്ച് കൊണ്ടാ.. ഞാൻ തിരുമ്പിയിടാ.." കുളി കഴിഞ്ഞ് ഈറനോടെ കയറി വന്ന ഷാഹിന ഇക്കയെ നോക്കാതെ തലയും താഴ്ത്തി പതുക്കെ റൂമിലേക്ക് വലിയുകയായിരുന്നു.
"നിക്കടീ അവടെ.. നീ ആരെ കാണിക്കാനാടീ അവിടെ ഇളിച്ചോണ്ട് നിന്നത്.?" അവളത് പ്രതീക്ഷിച്ചതായിരുന്നു. ''ഈ ഇക്ക പറേണത് കേട്ടീലെ ഉമ്മാ.. ഞാനിന്റെ യൂണിഫോം തിരുമ്പേര്ന്ന്.. അപ്പൊ ഏതോ ഒരു ചെക്കൻ മതിലിന്റെ അപ്പൊറത്ത് നിന്ന് പാട്ട് പാടിയപ്പൊ ഞാൻ അറിയാതൊന്ന് തിരിഞ്ഞ് നോക്കിപ്പോയി.. അതിനാണ് ഈ ഇക്ക.." പറഞ്ഞിട്ട് ഉമ്മ വിശ്വസിച്ചോന്ന് നോക്കി. പിന്നെ അവസാനത്തെ

💬 Comments

View all comments