Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]
തൊഴികൊടുത്തു. അപ്പോഴാണാ പാട്ട് കേട്ടത്.
"റസാക്കിന്റെ.. കവാസാക്കി.. ഹലാക്കാക്കീ.. ബെടക്കാക്കീ.."
സുലൈമാനിക്കയുടെ ഇളയ മകൾ ജുമൈലയാണ്. കാന്താരി.! ദേഷ്യം മുഴുവനും അവളുടെ നേരെയായി.
"നിന്നെ ഞാൻ.. ഇവിടെ വാടീ..''
പൊട്ടിച്ചിരിച്ചുകൊണ്ട് ജുമൈല ഓടി രക്ഷപ്പെട്ടു.
ഇനി പെട്രോളെങ്ങാനും തീർന്നതാണോ.? അവൻ വണ്ടി ഒന്ന് ചെരിച്ച് നിവർത്തി വീണ്ടും അടിച്ചു. സ്റ്റാർട്ടായി.!
പമ്പിലെത്തിയാൽ മതിയായിരുന്നു. അവൻ ബൈക്ക് മുന്നോട്ടെടുത്തതും സുലൈമാനിക്ക മുന്നിൽ.!
"എന്താണ് റസാക്കേ ജ് ഓളോട് ചൂടാക്ണത്." ഓടിപ്പോണ മോളെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
''ഓൾക്ക് കളി കുറച്ച് കൂടണണ്ട്.. ഇങ്ങള് കൊഞ്ചിച്ച് വഷളാക്കീതാണ് ഓളെ."
സുലൈമാൻ ചിരിച്ചുകൊണ്ട് സൈഡൊതുങ്ങി നിന്നു. അയാളെ മറികടന്ന് അവന്റെ ബൈക്ക് മുന്നോട്ടു കുതിച്ചു.
പിറ്റേന്ന് രാവിലെ പതിവുപോലെ പണി കഴിഞ്ഞു വന്ന് അൽപം മയങ്ങി. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. നോക്കിയപ്പൊ ജയേട്ടനാണ്. രണ്ട് ലോഡ് മെറ്റല് വേണം.
ചായ കുടിയും കഴിഞ്ഞ് നേരെ സൈറ്റിലേക്ക് പുറപ്പെട്ടു. വിനോദിനെ വിളിച്ചില്ല. പാവം നല്ല ക്ഷീണത്തിലാകും. പുഴയിൽ നിന്ന് കയറിയപ്പോഴേ തളർന്നിരുന്നു. അവന്റെ പണി പകുതിയും താനാണ് ചെയ്തത്. മുഴുവൻ കൂലിയും വാങ്ങിക്കൊടുത്തപ്പോൾ അവൻ തന്റെ കണ്ണിലേക്കൊരു നോട്ടം നോക്കി. ഇങ്ങോട്ട് സ്നേഹിച്ചാൽ റസാക്ക് ചങ്കും പറിച്ചു തരും. പിന്നെയാണോ ഇത്.? ഇതൊക്കെ ചീള് കേസ്. അവന്റെ തോളിലൂടെ കയ്യിട്ടു.
സൈറ്റിലെത്തി.. റോഡ് സൈഡിലായി ചുറ്റും മതില് കെട്ടിയ വിശാലമായ പറമ്പ്. മൂലയിലായി ചെറിയൊരു ഷെഡ്ഡും.. മണല് കുറവാണ്.. ഓർഡർ ചെയ്തിട്ടുണ്ട്. തിരുനാവായ മണലാണ് കൂടുതലായും ഇറക്കാറുള്ളത്. ഏറ്റവും നല്ല മണലും അതു തന്നെയാണ്.
അഞ്ച് മിനിറ്റ് കഴിഞ്ഞതും മെറ്റലിനായി വണ്ടി
💬 Comments
View all comments