0%

Chapter Title : ?റസാക്കിന്റെ ഇതിഹാസം? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 7.9K
നിന്നു. ബൈക്ക് പതുക്കെ ഓടിച്ചു കൊണ്ടിരുന്ന അവന്റെ മനം ഭൂമിയിലൊന്നും അല്ലായിരുന്നു. അത്രക്കും സന്തോഷത്തിലായിരുന്നു അവൻ. ''മറക്കൂല മൂത്താപ്പാ.. ഈ ചെയ്തു തന്ന ഉപകാരം മരിച്ചാലും ഞാൻ മറക്കൂലാ."! കയ്യും വിട്ട് മാനത്തേക്ക് നോക്കിയവൻ വിളിച്ചുകൂവി. അതേ സമയം മറ്റൊരു ചിന്തകൂടി അവനെ പിടികൂടി. ഇനി മൂത്താപ്പയെങ്ങാനും തന്റെ ഉമ്മയേയും.? അതോർത്തതും അവൻ നടുങ്ങിപ്പോയി.! മൂത്തമ്മയേക്കാളും എളാമ്മയേക്കാളും എത്രയോ മൊഞ്ചുള്ളവളാണ് ഉമ്മ. ഉമ്മയുടെ ആ പാൽനിലാവിന്റെ നിറം തന്റെ രണ്ട് സഹോദരിമാർക്കും കിട്ടിയിട്ടുണ്ട്. ഉമ്മാന്റെ മൊഞ്ച് കണ്ട് കൊതിച്ച് സ്ത്രീധനം പോലും വാങ്ങാതെയാണ് വാപ്പ നിക്കാഹ് കഴിച്ചതെന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഉമ്മാന്റെ സ്വഭാവം മൂത്തമ്മാനെ പോലെയോ എളാമ്മാനെ പോലെയോ അല്ല. നല്ല അടക്കവും ഒതുക്കവുമുള്ളവളാണ് ഉമ്മ. അന്യ ആണുങ്ങളുമായി പരിധിയിലധികം അകലവും സൂക്ഷിച്ചിരുന്നു. വാപ്പ മരിച്ച സമയത്ത് മൂത്താപ്പ എപ്പോഴും വീട്ടിൽ വന്നിരുന്നു. പിന്നെ തീരെ വരാതായി. അപ്പൊ അതായിരുന്നു കാര്യം.! മൂത്താപ്പ ശ്രമിച്ചു കാണും. ഉമ്മ വഴങ്ങിക്കാണില്ല. കിട്ടാത്തതിലുള്ള ചൊരുക്കു കൊണ്ടാകും പിന്നെയങ്ങോട്ട് വരാഞ്ഞത്. സുഹൃത്ത് സലാം വഴിയിൽ നിന്ന് കൈകാണിച്ചു. അവന്റെ അരികിൽ ബൈക്ക് നിർത്തി. ''നീ വണ്ടിയൊന്ന് തരാവോ.. ഇന്റെ വണ്ടി വർഷാപ്പിലാ.." എന്തിനാണെന്നോ എങ്ങോട്ടാണെന്നോ പോലും ചോദിക്കാതെ ഇറങ്ങിക്കൊടുത്തു. അന്നെ ഞാൻ വീട്ടിൽ വിടാമെന്ന് സലാം പറഞ്ഞെങ്കിലും സ്നേഹത്തോടെ നിരസിച്ചു. എന്തോ അത്യാവശ്യ കാര്യത്തിനാണെന്ന് അവന്റെ മുഖം പറഞ്ഞിരുന്നു. ഇത്താന്റെ നിക്കാഹിന് അവന്റെ ആൾട്ടോ കാറ് കുറേ ഓടിയതാണ്. പെട്രോൾ പൈസ പോലും വാങ്ങാൻ അവനന്ന് കൂട്ടാക്കിയില്ല. തന്റെ ഏറ്റവും വലിയ സമ്പാദ്യം ചങ്കും പറിച്ച് തരാൻ മടിയില്ലാത്ത കുറച്ച് കൂട്ടുകാരാണ്.

💬 Comments

View all comments