Chapter Title : റസിനിന്റെ മോഹം 2 [ജാക്സൺ പക്ഷി]
ഉണ്ടായിരുന്നു, അവർ ഒന്ന് മുഖാമുഖം നോക്കി. റിച്ചു അവരുടെ അടുത്ത് എത്തി.
ഗോകുൽ : എന്താണ് റിച്ചു നിന്നെ ഇന്ന് കളിക്കാൻ കണ്ടില്ലലോ?നല്ല ഡ്രെസ്സിൽ ആണല്ലോ വല്ല കല്യാണത്തിനും പോവുകയാണോ?
റിച്ചു : ചെറിയ തിരക്കിൽ ആയിരുന്നു ഡാ.കല്യാണം ഒന്നും അല്ല. ഞാൻ ഒന്ന് എയർപോർട്ടിൽ പോവുകയാണ്, ന്റെ ഉപ്പ വരുന്നുണ്ട്. ഉപ്പാനെ പിക് ചെയ്യണം.
അജിൻ :ഇതെന്താടാ ഉപ്പ പെട്ടന്ന് ഒരു വരവ്. ഒരു മുന്നറിയിപ്പ് ഇല്ലാതെ.
റിച്ചു : അറിയില്ല ബോസ്സ് ലീവായിരിക്കും പിന്നെ ഉമ്മാക്ക് ഒരു സർപ്രൈസ് ആവും. എന്നോട് മാത്രമേ വരുന്ന കാര്യം പറഞ്ഞുള്ളു അത് കൊണ്ട് വീട്ടിലെ കാർ എടുത്ത് കൂട്ടികൊണ്ട് വരാനും പറ്റില്ല.
അജിൻ : ബെസ്റ്റ്, പുള്ളിടെ ഒരു കാര്യം. കാറില്ലാതെ പിന്നെ നീ എങ്ങനെ പോകും
റിച്ചു : നിന്റെ വീടിന്റെ അടുത്തുള്ള ആ ടാക്സി ഡ്രൈവർ സനീഷ് ന്റെ നമ്പർ ഒന്ന് വാട്സ്ആപ്പിൽ അയക്ക്. അങ്ങേരെ കൂട്ടി പോകണം. ടൈം ലേറ്റ് ആയി.
അജിൻ : അത് ഞാൻ അയക്കാം, നീ വിട്ടോ..
റിച്ചു : ന്നാൽ ഞാൻ വിടട്ടെ, എല്ലാരോടും കൂടെ "കാണാം"
റിച്ചുന്റെ ഉപ്പ റഫീഖ് ഗൾഫിൽ നിന്നും വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ വീണ്ടും റസിനിനും ധനുഷിനും നല്ല ടെൻഷൻ ആയി. ഇയാൾ ഇപ്പോൾ എന്തിനാണ് തിരക്കിട്ട് നാട്ടിൽ വരുന്നത്. വല്ലതും വെളിച്ചത്ത് ആയോ. കാര്യങ്ങൾ എന്തോ ലീക്ക് ആയ പോലെ ഉണ്ട്.
റിച്ചു എന്തോ ഒളിക്കുന്നപോലെ ഉണ്ട്. അവർക്ക് നല്ല ടെൻഷൻ ആയി. കാര്യങ്ങൾ കൂടുതൽ അറിയാൻ ഷഫീദിനെ വിളിച്ചു നോക്കി അവൻ സ്വിച്ച് ഓഫ്. അന്ന് സന്ധ്യ മുതൽ റസിനിന് വല്ലാത്ത ടെൻഷൻ ആയിരിന്നു. അവൻ ഇടയ്ക്കിടെ ധനുഷ്ന് മെസ്സേജ് വിട്ടു. അവനും വല്ലാത്ത പേടിയുണ്ട്. ഷഫീദ് ആണേൽ സ്വിച്ച് ഓഫ്. അങ്ങനെ റിച്ചുവും ടാക്സി ഡ്രൈവർ സനീഷും എയർപോർട്ടിൽ കട്ട വെയ്റ്റിങ് ആണ്.
സനീഷ് : ഉപ്പ ലീവിന് വരുന്നതാണോ ടാ.
റിച്ചു : അറിയില്ല, ഒന്നും അറിയില്ല. ഇന്ന് ഉച്ചയ്ക്ക് ഉപ്പ എന്നെ വിളിച്ചിട്ട് പറഞ്ഞു ഞാൻ വരുന്നുണ്ട് ആരോടും പറയണ്ട സർപ്രൈസ് ആയിരിക്കട്ടെ എന്ന്...
സനീഷ്: പുള്ളി പണ്ടേ അങ്ങനെ തന്നെ, നല്ല തമാശക്കാരനാ,...
രാത്രി 12 മണി ആയി ഫ്ലൈറ്റ് വന്നു. ഉപ്പ എത്തി. റിച്ചുവിനെ കണ്ടു.റിച്ചുവും ഉപ്പയും സലാം പറഞ്ഞു കെട്ടി പിടിച്ചു. പണ്ട് മുതൽ
💬 Comments
View all comments