Chapter Title : ❤️റസിയ❤️ 4 [SKR]
ആസ്വദിച്ചു കഴിക്കുന്നത് നോക്കി അരികിൽത്തന്നെ നിന്നു.
ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയ ഉടൻ അലി ഒട്ടും സമയം കളയാതെ നേരെ സിറ്റൗട്ട് ലക്ഷ്യമാക്കി നടന്നു. അവിടെ അലവി ഹാജി വടിയും കുത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു. അലിയെ കണ്ടയുടൻ മൂപ്പർ ചോദിച്ചു, "ഹാ... നീ പോകാൻ റെഡിയായോ മോനെ? എത്ര കാശാകും നീ ഉദ്ദേശിക്കുന്ന ആ കാറിന്?"
അലി അല്പം ആലോചിച്ച ശേഷം പറഞ്ഞു, "ഉപ്പൂപ്പാ... ഇപ്പോൾ 'മാരുതി 800' എന്നൊരു പുതിയ മോഡൽ കാർ ഇറങ്ങിയിട്ടുണ്ട്, അതാണ് നമുക്ക് ഏറ്റവും നല്ലത്. ഈ വർഷം അതിന് പുതിയ എസി (AC) ഉള്ള മോഡൽ കൂടി വന്നിട്ടുണ്ട്. അതിന് ഏകദേശം ഒരു ഒന്നേക്കാൽ ലക്ഷം രൂപയോളം വില വരും."
അതു കേട്ടപ്പോൾ ഹാജി മുഖത്ത് വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ, "ഉം..." എന്ന് ദീർഘമായി ഒന്ന് മൂളിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു. വലിയുപ്പയുടെ ആ പെട്ടെന്നുള്ള പോക്കും മൗനവും കണ്ടപ്പോൾ അലിയുടെ ഉള്ളിലൊന്നു പാളി. 'ഇത്രയും വലിയ തുകയായതുകൊണ്ട് ഇനി ഉപ്പൂപ്പയ്ക്ക് ഇത് വാങ്ങാൻ താല്പര്യമില്ലേ...' എന്നോർത്ത് അവന്റെ മനസ്സ് പെട്ടെന്ന് സങ്കടത്തിലായി.
എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ അലവി ഹാജി മുറിയിൽ നിന്നും തിരിച്ചുവന്നു. മൂപ്പരുടെ കയ്യിൽ ബാങ്കിന്റെ ഒരു ചെക്ക് ബുക്ക് ഉണ്ടായിരുന്നു. അദ്ദേഹം സിറ്റൗട്ടിലെ മേശയ്ക്കരികിലിരുന്ന് അതിൽ നിന്നും ഒരു ചെക്ക് കീറി, താഴെ തന്റെ ഒപ്പ് ചാർത്തി അത് അലിയുടെ കൈകളിലേക്ക് നീട്ടി. "ഇതിൽ ഒരു ഒന്നര ലക്ഷം രൂപ എന്ന് നീ തന്നെ എഴുതിക്കോ," ഹാജിയാർ ശാന്തമായി പറഞ്ഞു.♥️ 
അതു കേട്ടതും അലിയുടെ
💬 Comments
View all comments