Chapter Title : ❤️റസിയ❤️ 4 [SKR]
വേഗത്തിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
മില്ലിലെത്തിയ അലിയുടെ മുഖത്ത് എന്നത്തേക്കാളും വലിയൊരു പ്രകാശം നിറഞ്ഞുനിന്നിരുന്നു. അവന്റെ ആ അമിതാഹ്ലാദവും തുള്ളിക്കളിച്ചുള്ള നടപ്പും കണ്ടപ്പോൾ ഓഫീസിലിരിക്കുകയായിരുന്ന രാഘവൻ പുഞ്ചിരിയോടെ ചോദിച്ചു, "എന്താ മോനെ...
രാവിലെ തന്നെ വല്ലാത്തൊരു സന്തോഷത്തിലാണല്ലോ? വല്ല ലോട്ടറിയും അടിച്ചോ!"
"ലോട്ടറി ഒക്കെ ഇതിന്റെ അടുത്തു വരുമോ രാഘവേട്ടാ... ദേ നോക്കിക്കേ! ബൈക്ക് വാങ്ങാൻ പോയ എനിക്ക് വലിയുപ്പ ദാ കാറ് വാങ്ങിത്തരാൻ ചെക്ക് ഒപ്പിട്ടു തന്നിരിക്കുന്നു!" അലി തന്റെ പോക്കറ്റിൽ നിന്നും ആ മാന്ത്രിക ചെക്ക് പുറത്തെടുത്ത് വായുവിൽ വീശി വല്ലാത്തൊരു അഭിമാനത്തോടെ പറഞ്ഞു.
അതു കേട്ടപ്പോൾ രാഘവന്റെ മുഖത്തും വലിയ സന്തോഷം വിരിഞ്ഞു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് അലിയുടെ തോളിൽ തട്ടി, "ഞാൻ പറഞ്ഞില്ലേ മോനെ...
ഹാജിയാർ നിന്റെ ഒരു ആവശ്യത്തിനും എതിര് പറയില്ലെന്ന്. നീ ഇപ്പോൾ മില്ലിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്തുന്നതല്ലേ, മൂപ്പർക്ക് നിന്നിലുള്ള വിശ്വാസം കൂടിയതാ. ഏതായാലും ഇന്ന് നിന്റെ വക വലിയൊരു ചിലവുണ്ട് കേട്ടോ!"
"ചിലവിനൊക്കെ എന്താ രാഘവേട്ടാ... നിങ്ങൾ എന്തു വേണമെങ്കിലും ചോദിച്ചോ, ഞാൻ റെഡി!" അലി വന്യമായ ആവേശത്തോടെ പറഞ്ഞു.
വലിയുപ്പ പറഞ്ഞതുപോലെ അലി അന്നുച്ചയ്ക്ക് തന്നെ മില്ലിലെ പണികളൊക്കെ വേഗത്തിൽ ഒതുക്കി തീർത്തു. ജോലിക്കാരോട് കാര്യങ്ങൾ പറഞ്ഞ് അവരെ പതിവിലും നേരത്തെ തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു. അതിനുശേഷം അലിയും രാഘവനും കൂടെ നേരെ ടൗണിലെ ബാങ്കിലേക്ക് തിരിച്ചു.
അലവി ഹാജിയുടെ ഒപ്പുള്ള ആ വലിയ തുകയുടെ ചെക്ക് ബാങ്കിൽ കൊടുത്ത്, അവർ കാശെല്ലാം കൃത്യമായി വാങ്ങി ഒരു ബാഗിലാക്കി.
ബാങ്കിൽ നിന്നും പണവുമായി
💬 Comments
View all comments