Chapter Title : ❤️റസിയ❤️ 4 [SKR]
ഓർമ്മിപ്പിച്ചു.
അലി വേഗം എഴുന്നേറ്റ് മേശപ്പുറത്തിരുന്ന ലോക്കറിന്റെ കീയെടുത്ത് വലിപ്പ് തുറന്നു.
അതിൽ നിന്നും ജോലിക്കാർക്ക് അന്ന് കൊടുക്കാനുള്ള ശമ്പളത്തുക കൃത്യമായി എണ്ണി തിട്ടപ്പെടുത്തി രാഘവേട്ടന്റെ കൈകളിൽ ഏൽപ്പിച്ചു. അയാളിനി അത് പുറത്തുപോയി പണിക്കാർക്ക് വിതരണം ചെയ്തോളും. രാഘവൻ വേഗം പൈസയും വാങ്ങി പുറത്തേക്ക് നടന്നു.
എല്ലാവരും പോയതോടെ ഓഫീസ് മുറിയിൽ വീണ്ടും ശാന്തത പടർന്നു. അലി വീണ്ടും ആ സോഫയിലേക്ക് തന്നെ വന്നിരുന്നു. മുകളിലെ ഫാൻ അല്പം സ്പീഡ് കൂട്ടിയിട്ട് അവൻ കണ്ണുകൾ പൂട്ടി കുറച്ചു നേരം കൂടി അവിടെത്തന്നെ ഇരുന്നു. ശരീരത്തിന് നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും, ഇന്ന് ഒറ്റയ്ക്ക് ഒരു വലിയ കാര്യം ചെയ്തു തീർത്തതിന്റെ വലിയൊരു ആത്മസംതൃപ്തി അവൻ്റെ മനസ്സിലുണ്ടായിരുന്നു. അപ്പോഴും അവൻ്റെ ചിന്തകൾ വീട്ടിൽ കാത്തിരിക്കുന്ന റസിയയുടെ അടുത് ആയിരുന്നു..
രാഘവൻ പുറത്തുപോയി പണിക്കാർക്കെല്ലാം കൃത്യമായി കൂലി വിതരണം ചെയ്ത് അവരെ പിരിച്ചുവിട്ട ശേഷം തിരികെ ഓഫീസിലേക്ക് തന്നെ നടന്നു വന്നു. സോഫയിൽ തളർന്നിരിക്കുന്ന അലിയെ നോക്കി അയാൾ ചോദിച്ചു, "പോകേണ്ടേ മോനെ... നേരം ആറാകാറായി!"
അവൻ ആ ചോദ്യത്തോടെ തന്റെ ചിന്തകളിൽ നിന്നും മെല്ലെ ഉണർന്ന് എഴുന്നേറ്റു. രാഘവൻ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ കൂടെ അവനും പുറത്തിറങ്ങി. ഓഫീസിന്റെ വലിയ വാതിലുകൾ പൂട്ടി ലോക്ക് ചെയ്ത ശേഷം അവരും രാഘവനും കൂടെ മെല്ലെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
വഴിമധ്യേ രാഘവൻ അവനെ നോക്കി ചോദിച്ചു, "അല്ല മോനെ, നിനക്ക് സ്വന്തമായി ഒരു മോട്ടോർസൈക്കിൾ ഒക്കെ വാങ്ങിക്കൂടെ? നിന്റെ വലിയുപ്പയോട് ചോദിച്ചാൽ മൂപ്പർ പൈസ തരില്ലേ? എത്ര ദിവസമാ ഇങ്ങനെ
💬 Comments
View all comments