0%

Chapter Title : ❤️റസിയ❤️ 4 [SKR]

Author : Srk Read All Parts 31.6K

വല്ലാത്തൊരു നാണം പടർന്നു.

അവൾ അലവി ഹാജി കാണാത്ത രീതിയിൽ അലിയെ നോക്കി മുഖം കൊണ്ട് ഒരു കൊച്ചു കോക്രി കാണിച്ചു. അലി വിട്ടു കൊടുത്തില്ല, അവൻ അവളെ നോക്കി തന്റെ താഴത്തെ ചുണ്ട് പല്ലുകൾ കൊണ്ട് ചെറുതായി ഒന്നു കടിച്ചുകാണിച്ചു. ആ ഒരു നിശബ്ദ വികൃതിയിൽ അവരുടെ ഉള്ളിലെ പ്രണയം വീണ്ടും ഇരട്ടിച്ചു.

കൈ കഴുകലും തുടയ്ക്കലുമെല്ലാം കഴിഞ്ഞപ്പോൾ ഹാജിയാർ കട്ടിലിൽ മെല്ലെ എഴുന്നേറ്റിരുന്നു. ഈ സമയം നോക്കി അലി തന്റെ മനസ്സിൽ കുറെ നേരമായി ഓടിക്കൊണ്ടിരുന്ന ആ ബൈക്കിന്റെ കാര്യം വലിയുപ്പയോട് അവതരിപ്പിച്ചു. "ഉപ്പൂപ്പാ...

എനിക്ക് മില്ലിലെ കാര്യങ്ങൾക്കൊക്കെ പെട്ടെന്ന് പോകാൻ ഒരു ബൈക്ക് വാങ്ങണം എന്നുണ്ടായിരുന്നു."

അതു കേട്ടപ്പോൾ ഹാജിയാർ അവനെ ഒന്നു നോക്കി, "അതിന് നിനക്ക് ബൈക്ക് ഓടിക്കാൻ അറിയാമോ മോനെ?" എന്ന് ചോദിച്ചു.

"ആ ഉപ്പൂപ്പാ... എനിക്ക് നന്നായി ബൈക്കും കാറും ഓടിക്കാൻ അറിയാം," അവൻ പെട്ടെന്ന് മറുപടി നൽകി.

എന്നാൽ, ഈ ആവശ്യം ആദ്യമായി കേട്ട റസിയ പെട്ടെന്ന് തന്നെ അതിനെ എതിർത്തു സംസാരിച്ചു. "ബൈക്ക് ഒക്കെ വല്ലാത്ത അപകടമാ ഉപ്പൂപ്പാ... വലിയ വണ്ടികളൊക്കെ റോഡിൽ പാഞ്ഞു പോകുന്നതല്ലേ, വേണ്ട," അവൾ ഹാജിയാരെ നോക്കി ഉറപ്പിച്ചു പറഞ്ഞു.

അലി അവളിൽ നിന്നും ഒരിക്കലും അങ്ങനെയൊരു എതിർപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ ആ പെട്ടെന്നുള്ള മറുപടി കേട്ടപ്പോൾ അവന്റെ മുഖം മങ്ങി, ഉള്ളിൽ വല്ലാത്തൊരു സങ്കടം തോന്നി.

പക്ഷേ, അലിയെ കൂടുതൽ സങ്കടപ്പെടുത്താൻ റസിയ തയ്യാറായിരുന്നില്ല. അവൾ ഉടൻ തന്നെ ഹാജിയാരോട് കൂട്ടിച്ചേർത്തു: "വേണ്ടെങ്കിൽ നമുക്ക് ഒരു ചെറിയ കാറ് വാങ്ങിക്കൂടേ

💬 Comments

View all comments