Chapter Title : റസിയായനം [Murali]
ദോഹയിലേക്ക് തിരിച്ചു പോകുന്നു. ഒറ്റയ്ക്ക് ഉമ്മയ്ക്ക് ഭയങ്കര പേടി. ബുദ്ധിമുട്ടാകില്ലെങ്കിൽ ഒന്ന് കൂടെ കൂട്ടാമോ?".
രണ്ടെണ്ണം അടിച്ചു എന്ജോയ് ചെയ്തിരിക്കാം എന്ന് കരുതിയപ്പോൾ ഇനി ഒരു വയസ്സി തള്ളയെ ചുമന്നു കൊണ്ട് നടക്കുന്ന ബുദ്ധിമുട്ടോർത്തു പറ്റില്ല എന്ന് പറയാൻ ഭാവിച്ചെങ്കിലും ചേദമില്ലാത്ത ഒരുപകാരം നമ്മുടെ അക്കൗണ്ടിൽ കിടന്നോട്ടെ എന്ന് കരുതി ആയിക്കോട്ടെ എന്ന് പറഞ്ഞു.
"വളരെ ഉപകാരം സാർ. ഒരു മിനിറ്റ് ഞാൻ ഉമ്മയെ വിളിച്ചുകൊണ്ടു വരാം"
ഒന്നും മിണ്ടാതെ ഞാൻ ചെക് ഇൻ കൗണ്ടറിന്‍റെ മുൻപിൽ നിന്നു.
“ഉമ്മാ ഈ സാറ് ദോഹയിലെക്കാ, ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ടാ”.
ശബ്ദം കേട്ട് നോക്കുമ്പോള്‍ നേരത്തെ കണ്ട ചെറുപ്പക്കാരന്‍റെ കൂടെ ദേഹമാസകലം പര്‍ദയില്‍ പൊതിഞ്ഞ ഒരു മെലിഞ്ഞ സ്ത്രീ രൂപം. ഹിജാബിട്ടത് കൊണ്ട് കണ്ണും മൂക്കും ചുണ്ടിന്‍റെ മേല്‍ഭാഗവും മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അത്രയ്ക്ക് പ്രായം ഒന്നും തോന്നുന്നില്ലെങ്കിലും ശരിക്കങ്ങോട്ട് ഒരു പിടിയും കിട്ടുന്നില്ല.
“ചെക്ക് ഇന്‍ ചെയ്തോ?”
എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ചോദിച്ചതാണ്.
“ഉവ്വ് സര്‍, ഉമ്മയുടെ സീറ്റ് 32B യാണ്”.
ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്.
“എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ, ഞങ്ങള്‍ അകത്തേയ്ക്ക് പോകാം”
പറഞ്ഞു തീരുന്നതിനു മുന്‍പേ
“അയ്യോ റിയാസേ ഇനിയും നാല് മണിക്കൂര്‍ ഇല്ലേ, ഇപ്പോഴേ പോണോ”
ശരിക്കും ആരേയും കമ്പി ആക്കുന്ന ഒരു കിളി നാദം. അതീ രൂപത്തില്‍ നിന്നാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.
“സാരമില്ലുമ്മ സാര്‍ നോക്കിക്കൊള്ളും, എയര്‍പോര്‍ട്ട് ഒക്കെ ഒന്ന് നടന്ന് കാണുകയും ചെയ്യാമല്ലോ, അല്ലേ സാറേ?”.
“അതേ പേടിക്കണ്ടാ അവര്‍ പൊക്കോട്ടെ”.
“എന്നാ ശരി മോനേ, അവളോട്
💬 Comments
View all comments