0%

Chapter Title : രതി അനുഭവങ്ങൾ 04

Author : kkstories Read All Parts 422

ഇത്രയും പറഞ്ഞ് അവൾ തൊട്ടടുത്ത സോഫയ്ക്കു മറവിൽ പതുങ്ങിയിരുന്നു. എനിക്കൊന്നും പിടികിട്ടിയില്ല. പക്ഷേ ഒന്നുറപ്പായിരുന്നു. അവൾ ആരെയോ ഭയന്നാണ് ഇങ്ങോട്ട് ഓടി വന്നത്. പെട്ടെന്ന് മറ്റൊരാൾ റൂമിന്റെ വാതിൽ പുറത്ത് നിന്നു തുറന്നു. അയാൾ ഒരു ആജാനബാഹു ആയിരുന്നു. ഇരുണ്ട നിറം, ചുവന്ന കണ്ണുകൾ, ചുണ്ടിൽ സിഗരറ്റിന്റെ കറുത്ത പുക കമ്പിക്കുട്ടൻ.നെറ്റ്പുരണ്ടിരിക്കുന്നു. ബലിഷ്ടമായ കൈകൾ അയാളുടെ ഭീകരതയ്ക്ക് വീര്യം പകർന്നു. ഇടം കണ്ണിട്ട് ഞാൻ അങ്കിതെയ ഒന്നു നോക്കി. അവൾ പേടിച്ച് വിറച്ച് കണ്ണുകൾ മുറുകെ അടച്ചിരിപ്പാണ്. ധൈര്യം സംഭരിച്ച് ഞാൻ അയാളോട് ചോദിച്ചു.

” Kon ho tum ??? Kya Chahiye ” (ആരാണ്… ? എന്തു വേണം?)
“സോറി ഫ്ലാറ്റ് മാറിപ്പോയി…”

പരുക്കൻ ശബ്ദത്തോടെ അയാൾ പറഞ്ഞു. എന്നിട്ട് വാതിലടച്ച് അയാൾ പോയി. പക്ഷേ അയാളുടെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു. ഞാൻ വാതിൽ കുറ്റിയിട്ടു. അങ്കിത അപ്പൊഴും കണ്ണുകൾ തുറന്നിട്ടില്ല. ബാത്ത്റൂമിൽ നിന്നും മാധുരി പുറത്ത് വന്നു. അവൾ ഡ്രസ്സ് ധരിച്ചിരുന്നു. അവൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അങ്കിതയെ മാധുരി പിടിച്ചെഴുന്നേൽപ്പിച്ച് സോഫയിൽ ഇരുത്തി. കാര്യങ്ങൾ ഏതാണ്ട് ഞാൻ ഊഹിച്ച് കഴിഞ്ഞിരുന്നു. എന്നാലും അവളോട് അയാളെക്കുറിച്ച് ആരാഞ്ഞു. അപ്പോഴും അവൾ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. അവൾക്ക് ഞങ്ങൾ കുടിക്കാൻ വെള്ളം കൊടുത്തു. ഞാൻ ഉള്ളതു കൊണ്ടായിരിക്കണം അവൾ ഒന്നും പറയാൻ തയ്യാറായില്ല. ഒരുപാട് നിർബന്ധിച്ച് നോക്കി എന്നിട്ടും അവൾ ഒന്നും പറഞ്ഞില്ല. അവൾ ആരെയോ ഭയപ്പെടുന്നുണ്ട്. അവസാനം എന്ത് പ്രശ്നം ആയാലും ഞങ്ങൾ സഹായിക്കാം എന്നേറ്റപ്പൊഴാണ് അവൾ പറയാമെന്നേറ്റത്.

ഞങ്ങളെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അവൾക്ക് പറയാനുണ്ടായിരുന്നത്.

💬 Comments

View all comments