Chapter Title : രതി മോഹങ്ങൾ [രജനി]
പേര് കേട്ട നാടക സമിതിയിൽ നായിക ആവാൻ നടിയെ അന്വേഷിച്ച് ഇറങ്ങിയ വഴി വന്നതാണ്
' നാടകം ഉള്ള ദിവസം 2500 രൂപ കിട്ടും... കഴിവുണ്ടെങ്കിൽ സീരിയലിലും സിനിമയിലും അതോടെ ചാൻസാ.... മോൾക്ക് താല്പര്യം ഉണ്ടോ' എന്നറിയാൻ വന്നതാ
' തല്ക്കാലം ഇല്ല...'
അമ്മയാ മറുപടി കൊടുത്തത്
' അമ്മ അറുത്ത് മുറിച്ച് പറയണ്ടായിരുന്നു...'
ചിത്രക്ക് ചെറിയ ഇഛാഭംഗം ..
' എനിക്കെന്തോ... പിടിച്ചില്ല.... അവരുടെ സംസാരോം രീതിയും... കിഴവിയായി... പുരികോം വടിച്ചോണ്ട് വന്നേക്കുന്നു, നാണമില്ലാതെ .. '
' അവര് നടിയല്ലേ... അവർക്ക് അങ്ങനെ വേണ്ടേ നടക്കാൻ... അവർക്കത് കൊണ്ട് പത്ത് വയസ്സ് കുറഞ്ഞത് പോലെ...'
' എങ്കിൽ നീയും നടക്കെടി.... അത് പോലെ... നാണം കെട്ട്...'
അമ്മ കലി തുള്ളി
പക്ഷേ, അവർ വന്ന് പോയതിൽ പിന്നെ ചിത്രയുടെ ഉള്ളിൽ പുതിയ ചില മോഹങ്ങൾ ഉദിച്ചു... ഒരു പുതിയ ലോകം മുന്നിൽ തുറന്നിട്ട പോലെ...
ബന്ധത്തിൽ ആയിടെ ഒരു കല്യാണം... സ്വരുകൂട്ടി വച്ച കാശ് മുടക്കി കൂട്ടുകാരിയൊത്ത് പാർലറിൽ പോയി... ആവും വിധം ഒരുങ്ങിയാണ് ചിത്ര കല്യാണം കൂടാൻ പോയത്.....
കല്യാണ വീട്ടിൽ പ്രധാന ശ്രദ്ധാ കേന്ദ്രം ചിത്രയായിരുന്നു********
*******
അതിന് ശേഷം പത്തിരുപത് ദിവസങ്ങൾ കൊഴിഞ്ഞ് പോയി...
ഒരു ദിവസം..
മൂന്ന് നാല് കൂട്ടർ തിരക്കി പിടിച്ച് വീട്ടിൽ വന്നു... കാഴ്ചയിൽ ഏവരും മാന്യരും യോഗ്യരുമായി തോന്നി
ഉള്ള സൗകര്യത്തിൽ എല്ലാവരും ഇരുന്നു...
അമ്പരപ്പിൽ ആയിരുന്നു, വീട്ടുകാർ
വാതിലിന്റെ മറവിൽ നിന്ന ചിത്രയെ അവർ നോക്കുന്നുണ്ട്
' എല്ലാരും കാര്യമറിയാതെ നില്കയാണ് എന്നറിയാം..
💬 Comments
View all comments