Chapter Title : ?രതി-പ്രണയം-കാമം? [മാജിക് മാലു]
അങ്ങനെ ഞാൻ രണ്ട് വർഷം കൊണ്ട് ഒന്നിൽ നിന്നും രണ്ടും മൂന്നും നാലും ആയി അത് വളർത്തി എടുത്തു.
എല്ലാം നല്ല ലാഭത്തിൽ തന്നെ ഓടിക്കൊണ്ടിരുന്നു, അതോടെ ഞാൻ ബിസിനസ് ഗ്രൂപ്പ് ഉണ്ടാക്കി. SDR ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്ന പേരിൽ കേരളത്തിലും ഗൾഫിലും ആയി 15 ൽ ഏറെ ഹോട്ടലുകൾ ഞാൻ തുറന്നു. അങ്ങനെ ഞാൻ ഒരു കൊച്ചു ബിസിനസ് മാഗ്നെറ്റ് ആയി വളർന്നു വന്നു. തിരക്ക് പിടിച്ച ജീവിതവും ആയി, ഗൾഫിലും നാട്ടിലും ആയി വന്നും പോയും കളിച്ചു, ജീവിതത്തിന്റെ ലെവൽ മാറി, പണത്തിനൊപ്പം, പവറും, പിടിപാടും, ഒപ്പം പെണ്ണും കയറി വന്നു. ആളുകൾ എന്നെ ബഹുമാനിക്കുന്നു എന്ന് എനിക്ക് തോന്നി, പണം എന്തും മാറ്റുമെന്ന് എനിക്ക് മനസിലായി.
ഈ സമയത്ത്, അപ്രതീക്ഷിതമായി ബാപ്പ മരിച്ചു , വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു അത് ഞങ്ങൾ എല്ലാവർക്കും. ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ട പോലെ ആയിരുന്നു പിന്നീട് കുറേ കാലം. പക്ഷെ കാലം മായ്ക്കാത്ത മുറിവ് ഇല്ല എന്ന് പറഞ്ഞത് പോലെ പതിയെ ഞങ്ങൾ ജീവിതത്തിലേക്ക് തിരികെ വന്നു. ഇതിനിടയിൽ ജോലി ആവശ്യം ആയി ഇക്കാക്കമാരും അമ്മായിമാരും പല സ്ഥലങ്ങളിൽ ആയി മാറി താമസിച്ചിരുന്നു. റെന്റ് ന് ആയതു കൊണ്ട് തന്നെ ഒരു പുതിയ വീട് വെച്ചാൽ കൊള്ളാം എന്ന് എല്ലാവർക്കും മോഹം ഉണ്ടായിരുന്നു. എല്ലാവരും എപ്പോഴും ഒരുമിച്ചു താമസിക്കണം എന്നുള്ള ബാപ്പയുടെ ആഗ്രഹം മുൻനിർത്തി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ഒരു വീട് വെക്കാൻ തീരുമാനിച്ചു.
അങ്ങനെ ഞങ്ങളുടെ പഴയ തറവാട് പൊളിച്ചു, അവിടെ
💬 Comments
View all comments