0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 3.1K

മധുരം എങ്ങനെയാ ?"

ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.

"സാധാരണ പോലെ തന്നെ "

മഞ്ജു ചിരിയോടെ പറഞ്ഞു.

"മ്മ്..ഇത് സ്വല്പം കയ്പ്പാണല്ലേ"

ഞാൻ ഒന്നുടെ നുണഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു .

പിന്നെ എന്റെ ഉദ്ദേശം മാനസിലായെന്ന പോലെ ചുറ്റും നോക്കി .പിന്നെ അവളുടെ കപ്പ് സൗസെറിലേക്ക് വെച്ച് എന്നെ നോക്കി ..

ഞാൻ പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി . അവൾ ചിരിച്ചുകൊണ്ട് അത് എന്റെ അടുത്തേക്ക് നിരക്കി. കാമുകി കാമുകന്മാരെ പോലെ ഞങ്ങൾ പരസപരം നോക്കി പുഞ്ചിരിച്ചു .അവൾ എന്റെ മുൻപിലേക്ക് നിരക്കി വെച്ച കോഫി ഞാൻ വാങ്ങിക്കൊണ്ട് എന്റേത് അവൾക്കു നേരെ നിരക്കി കൊടുത്തു.

ഒറ്റ തെണ്ടികളും കണ്ടിട്ടില്ല. ആശ്വാസമായി ! ഞാൻ ശ്വാസമെടുത്തുകൊണ്ട് മഞ്ജുസ് കുടിച്ചു പാതിയാക്കിയ കോഫീ കപ്പ് കയ്യിലെടുത്തു പിടിച്ചു അവളെ നോക്കി .

അവളുടെ മുഖത്ത് വല്യ ഭാവ വ്യത്യസം ഒന്നുമില്ല .അവളെന്റെ കപ്പ് എടുത്തു സാധാരണ എടുത്തു കുടിക്കുന്ന ലാഘവത്തിൽ കുടിച്ചു കൊണ്ട് ചുണ്ടുകൾ തമ്മിൽ ഉരസി നാവുകൊണ്ട് ചുണ്ടു നനച്ചു.

ഞാനതും നോക്കികൊണ്ട് അവളുടെ ബാക്കി കുടിച്ചു.

"പിന്നെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ കേട്ടല്ലോ ..ഇനി വീട്ടിൽ എത്തി ഉടനെ വിളിക്കാൻ നിക്കണ്ട "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

ഞാൻ മൂളി .

കോഫി കുടിച്ച കഴിഞ്ഞു ഞാനും മഞ്ജുവും ഇറങ്ങി. മഞ്ജു തന്നെയാണ് ബില് പേ ചെയ്തത്. എന്റെ കയ്യിൽ എവിടുന്നാ ക്യാഷ് ! ഞാൻ അവൾക്കു പിന്നാലെ നടന്നു . ഞങ്ങൾ ഇരുവരും വണ്ടിയിൽ കയറി .

💬 Comments

View all comments