0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1497

അവിടെ ചെന്നിരുന്നുകൊണ്ട് ബാഗിൽ ഒളിപ്പിച്ചു വെച്ച ഫോൺ എടുത്തു .

മഞ്ജുവിനെ വിളിക്കാം എന്നോർത്ത് കൊണ്ട് ഞാൻ നമ്പർ എടുത്തു ഡയല് ചെയ്തു . ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം ആണ് മഞ്ജു ഫോൺ എടുത്തത് .

"ഹലോ.."

ഫോൺ എടുത്തിട്ടും മഞ്ജു ഒന്നും മിണ്ടാതെ നിക്കുന്നത് കൊണ്ട് ഞാൻ രണ്ടു മൂന്നു വട്ടം ഹലോ..ഹാലോ എന്നവർത്തിച്ചു !

"ആ...പറ ...എന്താ "

മഞ്ജു ചോദിച്ചു .

"എവിടെയാ ഉള്ളെ ?"

ഞാൻ ചോദിച്ചു.

"ഞാൻ വീട്ടിൽ തന്നെയാ ..അല്ല നീ ഇന്ന് ക്‌ളാസ്സിനു കേറിയില്ലേ ?"

മഞ്ജു പെട്ടെന്ന് മിസ്സിന്റെ ശബ്ദ ഭാവങ്ങൾ വീണ്ടെടുത്ത് കൊണ്ട് ചോദിച്ചു.

"ഇല്ല ..ആഫ്‌റ്റർനൂൺ ക്‌ളാസ് കട്ടാക്കി .."

ഞാൻ പതിയെ പറഞ്ഞു.

"എന്ത് കാര്യത്തിന് ? "

അവൾ ഗൗരവത്തിൽ തിരക്കി.

"ചുമ്മാ..ഒരു സുഖം ഇല്ല..മഞ്ജുസും ഇല്ല ..ശ്യാമും ഇല്ല..ആകെ ബോറടി "

ഞാൻ തമാശ പോലെ പറഞ്ഞെങ്കിലും മഞ്ജുവിന് അതത്ര പിടിച്ചില്ല .

"നീ ബോറടി മാറ്റാൻ ആണ് കോളേജിൽ വരുന്നെന്നു ഞാനറിഞ്ഞില്ല ..നോക്ക് കവിൻ ഞാൻ കോമഡി പറയാൻ വേണ്ടി ചോദിച്ചതല്ല..എപ്പോഴും ഒരുപോലെ കാണരുത് "

മഞ്ജു ചൂടായി .

"സോറി മിസ് "

ഞാൻ അറിയാതെ എരിവ് വലിച്ചുകൊണ്ട് പറഞ്ഞു പോയി. മഞ്ജുസ് വേറെ ടീച്ചർ വേറെ എന്നെനിക്കു അതോടെ മനസിലായി .

"എന്നോട് എന്തിനാ സോറി പറയുന്നേ..നിന്നെ ഒകെ പഠിക്കാൻ വിടുന്നവരോട് പറ ..നിനക്കു ഫസ്റ്റ് ഇയർ 85 പെർസെന്റജ് മാർക്ക് ഉണ്ടായിരുന്നല്ലോ ..ഇപ്പൊ കഴിഞ്ഞ സെമെസ്റ്ററിൽ എത്രയാ ?"

മഞ്ജു ഗൗരവത്തിൽ ചോദിച്ചു.

പുല്ലു ..വിളിക്കേണ്ടി ഇരുന്നില്ല .

"സെവെൻറ്റി ഫൈവ് "

ഞാൻ പതിയെ പറഞ്ഞു.

"മ്മ്...ഉഴപ്പി നടന്നിട്ടല്ലേ ..അല്ലാതെ ബുദ്ധി ഇല്ലാഞ്ഞിട്ടല്ലലോ .."

മഞ്ജു വീണ്ടും തിരക്കി.

"മഞ്ജുസേ..അത്..."

ഞാൻ നിരാശയോടെ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ ഇടയിൽ കയറി .

"മഞ്ജുസും കുഞ്ചുസും ഒന്നുമില്ല...ബെൽ അടിക്കാൻ ഇനീം ടൈം ഉണ്ട്..നീ ക്‌ളാസിൽ പോകാൻ നോക്ക് "

അവൾ ഗൗരവം വിടാതെ പറഞ്ഞു.

"എനിക്ക് വയ്യ ..അതൊന്നും ശരി

💬 Comments

View all comments