Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
തന്നത്..തെണ്ടി...വഞ്ചകൻ "
മഞ്ജു ദേഷ്യത്തോടെയും പാതി തമാശ ആയും പറഞ്ഞു കൊണ്ട് എന്റെ അടികൊണ്ട ചുവന്ന കവിളിൽ തഴുകി.
"ചെ..."
ഞാൻ ജാള്യതയോടെ തല താഴ്ത്തി .
"നീ എത്ര വരും പോകും എന്ന് നോക്കിയതാ ..."
മഞ്ജു ചിരിയോടെ പറഞ്ഞു.
"ഇനി എങ്ങാനും നീ അവളെ വിളിച്ചെന്നോ കണ്ടെന്നോ അറിഞ്ഞാ .."
അവളെന്നെ നോക്കി കണ്ണുരുട്ടി..
"ഇല്ല..നിർത്തി..എല്ലാം നിർത്തി..."
ഞാൻ ചിരിയോടെ പറഞ്ഞു..
"മ്മ്...ആ സാധനത്തിനെ അടുപ്പിക്കണ്ട ..ഞാനുള്ളപ്പോ നിനക്കെന്തിനാ വേറെ ഒരുത്തി..അതും ഒരു ..."
മഞ്ജു പല്ലിറുമ്മി...
"ഹാഹ്..അത് കള..ഞാനിനി മഞ്ജുസിനെ അല്ലാതെ ഒരു പെണ്ണിനെ നോക്കത്തു പോലുമില്ല...സത്യായിട്ടും "
അപ്പോൾ അങ്ങനെ തട്ടിവിട്ടെങ്കിലും സംഗതി സ്വല്പം ആത്മാർഥമായി പറഞ്ഞതാണ് !
"ഉറപ്പാണോ ?"
അവളെന്നെ നോക്കി .
ഞാൻ തലയാട്ടി.
പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് നീങ്ങി.പിന്നെ അവൾ അവളുടെ അടികൊണ്ട ചുവന്ന എന്റെ ഇടതു കവിളിൽ പതിയെ ചുംബിച്ചു !
ആഹ്..നല്ല ഫീൽ..അവളുടെ അധരങ്ങൾ അവിടെ അമർന്നു നിന്നു .
"എന്നെ പറ്റിക്കില്ലല്ലോ .."
ചുണ്ടു പിൻവലിച്ചു അവൾ ചോദിക്കുമ്പോഴും ഞാൻ കണ്ണടച്ച് നിൽപ്പായിരുന്നു.
"ഇല്ല...സത്യം ..മഞ്ജുസ് ആണ് സത്യം "
ഞാൻ അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു.
"മ്മ്..."
അവൾ മൂളി...
"ഞാൻ വെക്കേഷന് അച്ഛന്റെ അടുത്ത് പോകുമ്പോ നമ്മുടെ കാര്യം ഒന്ന് പറയാൻ വിചാരിക്കുന്നുണ്ട് .."
മഞ്ജു അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു . അപ്പോഴാണ് മഞ്ജു എല്ലാ അർത്ഥത്തിലും എന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് എനിക്ക് മനസിലായത് .
"സത്യായിട്ടും ?"
ഞാൻ വിശ്വാസം വരാതെ തിരക്കി.
"മ്മ്...നിന്നെ എനിക്ക് വല്യ ഇഷ്ടാ ..നീ എന്നെ പറ്റിച്ചെന്ന് തോന്നിയപ്പോഴാ ഞാൻ അടിച്ചത് ..."
അവളെന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു. പിന്നെ രണ്ടു കയ്യും എന്റെ തോളിലേക്ക് എടുത്തു വെച്ചു.
"സോറി .."
മഞ്ജു പതിയെ പറഞ്ഞു..
"സോറി ഒന്നും വേണ്ട...ഒരുമ്മ തന്ന മതി "
ഞാൻ ചിരിയോടെ പറഞ്ഞു..എന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു !
മഞ്ജു ചിരിയോടെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ചേർത്തു.
💬 Comments
View all comments