0%

Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2100

, കാണാൻ സുമുഖനായ ഒരാളാണ് മഞ്ജുവിന്റെ അച്ഛൻ എന്ന് ആ ഫോട്ടോസ് കണ്ടപ്പോൾ എനിക്ക് തോന്നി..അച്ഛനൊപ്പം മടിയിൽ ജീപ്പിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്നു വളയം പിടിക്കുന്ന കൊച്ചു കുഞ്ഞു ആയിരുന്നപ്പോൾ ഉള്ള മഞ്ജുവിന്റെ പടം എല്ലാം എന്റെ മുൻപിൽ ഒന്നിന് പിറകെ ഒന്നായി തെളിഞ്ഞു ...

"ഇതൊക്കെ മഞ്ജുസിന്റെ ആണോ ?"

ഞാൻ ഡിസ്പ്ലേ അവക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു .

"മ്മ്...എന്നെ എടുത്തിരിക്കുന്നത് അച്ഛൻ ..അപ്പുറത്തുള്ളത് അച്ഛന്റെ അനിയൻ " മഞ്ജു ആ ഫോട്ടത്തിന്റെ വിശേഷങ്ങൾ പറഞ്ഞു..

നീക്കി നീക്കി ..മഞ്ജു വലുതായി തുടങ്ങി..സ്കൂളിലെ ഫോട്ടോസ് ഒകെ വന്നു തുടങ്ങി...

"മ്മ്...പണ്ടും നല്ല ലുക്ക് ആണ് ട്ടോ "

ഞാൻ അവളുടെ ഹൈ സ്കൂൾ ലെവെലിലുള്ള ഫോട്ടോസ് നോക്കി പറഞ്ഞു..

മഞ്ജു പതിയെ ചിരിച്ചു.

ഞാൻ ഫോട്ടോസ് തോണ്ടി കൊണ്ട് ഇരുന്നു ..പെട്ടെന്നാണ് കുറച്ചൂടെ വലുതായിട്ടുള്ള മഞ്ജുസിന്റെ ഫോട്ടോസ് വന്നത്...

ഇത്തവണ ഞാൻ ഒന്ന് ഞെട്ടി...കരാട്ടെ വേഷത്തിൽ മഞ്ജു !

"മഞ്ജുസ് ഫാൻസി ഡ്രെസ്സിനു പോയോ ?"

ഞാൻ ആ ഫോട്ടോ അവൾക്കു നേരെ പിടിച്ചുകൊണ്ട് ചിരിയോടെ ചോദിച്ചു.

"കുറച്ചൂടെ തോണ്ടി നോക്ക്..അപ്പൊ മനസിലാവും "

മഞ്ജു ചിരിയോടെ പറഞ്ഞു..

ഞാൻ ഒന്നുടെ തോണ്ടി..

ഇത്തവണ കരാട്ടെ വേഷം തന്നെ ..പക്ഷെ ഒരു ഗ്രൂപ്പിന്റെ കൂടെ ആണ് . ഇടതു കാൽ മാത്രം പൊക്കി വേറൊരാളുടെ തോളിൽ വെച്ചു നിൽക്കുന്ന ഫോട്ടോ ചുറ്റിനും ഒന്ന് രണ്ടു കുട്ടികൾ വേറെ ഉണ്ട് ..കഷ്ടിച്ച് പതിനേഴ് പതിനെട്ട് വയസുള്ള ടൈമിലെ ഫോട്ടോ ആണ് അതെന്നു എനിക്ക് തോന്നി..

പിന്നെ പല തരം പോസിൽ ഉള്ളത് .കാലുയർത്തി നിൽക്കുന്നത്..മുഷ്ടി ചുരുട്ടി നില്കുന്നത് ,സമ്മാനങ്ങൾ വാങ്ങി നില്കുന്ന ഫോട്ടോകൾ , ബെൽറ്റുകൾ സമ്മാനിക്കുന്ന ചടങ്ങുകൾ...അങ്ങനെ അങ്ങനെ കുറെയുണ്ട് എല്ലാം മാറി മാറി നോക്കി ഞാൻ മഞ്ജുവിനെ അതിശയത്തോടെ നോക്കി.

"എന്താ ...?"

അവൾ എന്റെ നോട്ടം കണ്ടു ചിരിച്ചു .

"ശരിക്കും ?"

ഞാൻ വിശ്വാസം വരാതെ ചോദിച്ചു .

"അതേടോ..."

മഞ്ജു പറഞ്ഞു ചിരിച്ചു .

"എന്നിട്ട് കണ്ട തോന്നില്ലല്ലോ "

💬 Comments

View all comments