Chapter Title : രതിചിത്രത്താഴ് 2 [NIM]
ഒന്ന് പിടിക്കണം എന്നിട്ട് ചോദിച്ചറിയണം.. ഉപദേശിക്കണം.
കുറച്ച് വീടുകൾ സന്ദർശിച്ചു.. ചിലർ മലയാളികൾ.. പിന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നു വന്ന മറ്റുള്ളവർ. ഗംഗയുടെയും നകുലന്റെയും കൽക്കട്ട ജീവിതത്തിലെ സൗഹൃദ തുരുത്തുകൾ. പിന്നെ കുറച്ച് ഷോപ്പിംഗ് കൂടെ കഴിഞ്ഞപ്പോൾ വംഗ നാട്ടിലെ ആദ്യ ദിനത്തിന് തിരശീല വീണു.
ടീവിയിൽ മലയാളം ചാനലുകൾ ഒന്നുമില്ല.. എന്തായാലും ഇവിടെ വന്നതല്ലേ.. ഇംഗ്ലീഷും ഹിന്ദിയും വിട്ടു കുറച്ച് ബംഗാളി ആവാം ടിനു കരുതി. ഒരു ചാനലിൽ ആൽബം ഗാനങ്ങൾ.. കുഴപ്പമില്ല കണ്ടിരിക്കാം. യസ്രിന എതിരൊന്നും പറയാതെ ടിനു വച്ചിരിക്കുന്ന ചാനൽ നോക്കി ഇരുന്നു. ഒരു പ്രണയഗാനം ആണ് സ്ക്രീനിൽ.
ബംഗാളി റൊമാൻസ് രണ്ടു പേർക്കും ഇഷ്ടായോ.. സെറ്റിയിൽ വന്നിരുന്ന് ഗംഗ ചോദിച്ചു
മലയാളം ഒന്നും കിട്ടുന്നില്ലല്ലോ.. അപ്പോൾ ഇവിടത്തെ മുറക്ക് നടക്കട്ടേന്ന് കരുതി.. നോക്കിയേ ആന്റീ.. നായികക്ക് യസ്രുന്റെ ഒരു ഛായ ഇല്ലേ
ശരിയാണ്.. അതേ ചിരി.. ഗംഗക്ക് തോന്നി. ഇവളുടെ ലുക്ക് ഉണ്ട്.. സ്വഭാവം ഇത് പോലെ ആവാഞ്ഞാൽ മതിയായിരുന്നു.. ഗംഗ പറഞ്ഞു.
ആ.. സ്വഭാവം മാറ്റാനൊന്നും പോണില്ല.. ലുക്ക് ഉണ്ടെന്നു സമ്മതിച്ചല്ലോ അത് മതി.. ഒന്നുമില്ലെങ്കിൽ ഞാൻ ആൽബത്തിൽ അഭിനയിച്ചു ജീവിച്ചോളാം. അമ്മയെ ഒന്നും കൊതുകുതിരിയുടെ പരസ്യത്തിൽ പോലും വിളിക്കൂല എന്നോർത്താൽ മതി... കുറെ ഡാൻസ് കളിച്ചാൽ വല്ല്യ ആളായി എന്നാ വിചാരം.
ഓഹോ.. അത് ശരി.. എങ്കി കേട്ടോ.. ഈ ഗംഗയെ ആൾറെഡി ആൽബത്തിൽ അഭിനയിപ്പിക്കാൻ ആളുകൾ വന്നിരുന്നു.. അവർ കാലു പിടിച്ചപ്പോ ഞാൻ സമ്മതിക്കുകയും ചെയ്തു. നീയിനി എന്നെ ടീവിയിൽ നോക്കിയാ മതി.. കേട്ടോടി അഹങ്കാരി.
💬 Comments
View all comments