Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
അതിനു തിരിച്ചും ബൈ പറഞ്ഞു ഞാൻ കാൾ കട്ടാക്കി . പിന്നെ എന്നെയും നോക്കി കണ്ണുമിഴിക്കുന്ന റോസമ്മയെ നോക്കി കണ്ണുരുട്ടി .
"എന്താടി നോക്കണേ ഉണ്ടക്കണ്ണി ?"
ഞാൻ അവളെ നോക്കി മുരണ്ടു . പക്ഷേ പെണ്ണിന് ഒരു മാറ്റവും ഇല്ല . ചാ ച്ച ന്നു പറഞ്ഞു എന്റെ മുഖത്ത് അവളുടെ കുഞ്ഞി കൈകൊണ്ട് പയ്യെ ഒറ്റയടി !
"സ്സ്...എടി എടി നിനക്ക് അമ്മേടെ സ്വഭാവം ആണല്ലോ പൊന്നുസേ .."
ഞാൻ പെണ്ണിനെ നോക്കി ചിരിച്ചു .
അപ്പോഴേക്കും മഞ്ജുസ് ആദിയേയും എടുത്തു ഉമ്മറത്തേക്കെത്തി . ചെറുക്കനെ കുപ്പായം ഒകെ ഇടീച്ചു സുന്ദര കുട്ടപ്പനാക്കിയാണ് അവളുടെ വരവ് !
"എന്താ കവി പുറത്തു നിക്കണേ ?"
മഞ്ജുസ് ഗൗരവത്തിൽ തിരക്കിക്കൊണ്ട് ഉമ്മറത്തെ കസേരയിലേക്കിരുന്നു . പിന്നെ ആദിയെ അവളുടെ മടിയിലേക്കിരുത്തി .
"ഏയ് ചുമ്മാ..ശ്യാമിന്റെ കാൾ ഉണ്ടാരുന്നു . സംസാരിക്കാൻ വേണ്ടി ഇറങ്ങീതാ"
ഞാൻ പയ്യെ പറഞ്ഞു ഉമ്മറത്തേക്ക് തിരിച്ചു നടന്നു .
"മ്മ്..പിന്നെ നാളെ എപ്പോഴാ അച്ഛനെ വിളിക്കാൻ പോണേ?"
മഞ്ജുസ് എന്നെ ഗൗരവത്തിൽ നോക്കി .
"രാത്രി അല്ലെ ഫ്‌ളൈറ് , അപ്പൊ ഒരുച്ച കഴിഞ്ഞിട്ടൊക്കെ പോയാൽ മതിയല്ലോ "
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ഉമ്മറത്തേക്ക് കയറി . പിന്നെ മഞ്ജുസിനു മുൻപിലായി തിണ്ണയിലിരുന്നു റോസ് മോളെ അവളുടെ നേരെ നീട്ടി .പാല് കുടിക്കാൻ പൂതി ആയിട്ടോ എന്തോ ഇത്തവണ പെണ്ണ് അമ്മയെ നോക്കി ചിണുങ്ങി .
"'അമ്മ ..മാ "
റോസ് മോള് എന്റെ കയ്യിൽ കിടന്നു കാലിട്ടടിച്ചു അമ്മയോടുള്ള
💬 Comments
View all comments