Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
മഞ്ജുസും അമ്മയും അടുക്കളയിലാകാൻ ആണ് സാധ്യത . ആ പരിസരത്തെങ്ങും അവരെ കാണുന്നില്ല .
ഷർട്ടിന്റെ കൈചുരുട്ടി സ്റ്റെയർ കേസ് ഇറങ്ങി വരുന്ന എന്നെ നിലത്തിരുന്ന റോസ് മോള് കണ്ടതോടെ അവളുടെ മുഖത്ത് നുണക്കുഴി വിരിഞ്ഞുള്ള ചിരി തെളിഞ്ഞു .കറുത്ത കുഞ്ഞു ഫ്രോക് ആണ് റോസിമോളുടെ വേഷം . ആദികുട്ടൻ ആണേൽ ട്രൗസര് മാത്രേ ഇട്ടിട്ടുള്ളൂ !
"അ..ച്ചാ..ച.."
പെണ്ണ് എന്നെ നോക്കി കൈകൊട്ടികൊണ്ട് മുട്ടിലിഴയാൻ തുടങ്ങി .
"ദേ പോണൂ സാധനം "
റോസ് മോളുടെ ആക്രാന്തം കണ്ടു അഞ്ജു തലക്കു കൈകൊടുത്തു .
"ച്ചാ ..ചാ .."
പെണ്ണ് ചിണുങ്ങിക്കൊണ്ട് തന്നെ എന്റെ നേരെ മുട്ടുകുത്തി. ഞാൻ അപ്പോഴേക്കും വേഗം ഓടിച്ചെന്നു അവളെ വാരിയെടുത്തു കവിളിൽ ഉമ്മവെച്ചു .
"ചാച്ചാ അല്ല പൂച്ച ...എവിടേക്കാടി പെണ്ണെ നീ കിടന്നു പായുന്നെ .."
ഞാൻ റോസ് മോളെ നോക്കി കണ്ണുരുട്ടി . പക്ഷെ പെണ്ണിന് ഞാൻ എന്ത് പറഞ്ഞാലും തമാശ ആണ് . അതുകൊണ്ട് തന്നെ അതിനും കുലുങ്ങിയുള്ള ചിരി ആണ് മറുപടി .
"ഓ ...ഞാൻ ഇതാരോടാ പറയണേ ല്ലേ ..."
ഞാൻ റോസ് മോളെ നോക്കി ചിണുങ്ങി. പിന്നെ അവളുടെ കഴുത്തിൽ എന്റെ കുറ്റിത്താടി ഉരുമ്മിക്കൊണ്ട് അവളെ ഇക്കിളിപെടുത്തി .
"ചുന്ദരി പെണ്ണെ ....ഉമ്മാആഹ്.."
ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് എന്റെ കുറ്റിമീശയും താടിയും അവിടെ ഉരുമ്മി .
"ഹി ഹി..ഹി ഹീ ..ഹ് ഹ് ഹ് "
ഞാൻ മുഖം ഇട്ടുരസും തോറും പെണ്ണിന്റെ ചിരി കൂടി കൂടി വന്നു .
💬 Comments
View all comments