Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24 [Sagar Kottapuram]
ഞാൻ പയ്യെ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . ഇനി എന്നെ പുകഴ്‌ത്തുന്നത് കേട്ടാൽ ഞാൻ ചിരിച്ചു പോകും !
"നീ ഇതെവിടെക്കാ ..അവിടെ ഇരിക്കെന്നെ ?"
ഞാൻ എഴുന്നേറ്റത് കണ്ടു അഞ്ജു തിരക്കി .
"ഞാൻ കക്കൂസിക്ക് ...ന്താ നീ വരുന്നോ ? "
ഞാൻ അവളെ നോക്കി ഒന്നിളിച്ചു കാണിച്ചു . അതോടെ കക്ഷി ഒന്നു പ്ലിങ് ആയി . മഞ്ജുസിന്റെ അച്ഛനും അതുകേട്ടു ചിരി അടക്കി .
ഞാൻ ഒന്നു മിണ്ടാതെ ആദിയെയും ഒക്കെത്തുവെച്ച് അകത്തേക്ക് കയറി .
"പാവം ആണ് ...എന്നാലും ഞാൻ എന്തേലും പറഞ്ഞു കളിയാക്കും "
ഞാൻ പോകുന്നത് നോക്കി അഞ്ജു മഞ്ജുസിന്റെ അച്ഛനോടായി പറഞ്ഞു .
"അത്ര പാവാണോ?"
മഞ്ജുസിന്റെ അച്ഛൻ അതുകേട്ടു സംശയിച്ചു .
"മഞ്ജു ചേച്ചീനെ ഒക്കെ അവൻ ഹാൻഡിൽ ചെയ്യുന്നില്ലേ ? അപ്പൊ തന്നെ ഊഹിച്ചൂടെ അങ്കിളേ ?"
അഞ്ജു ഒരു കൗണ്ടർ അടിച്ചു അതിനു മറുപടി നൽകി. അതോടെ പുള്ളിയും എന്റെ അച്ഛനും ഒന്നും പൊട്ടിച്ചിരിച്ചു .
അങ്ങനെ ഓർമ്മയിൽ തങ്ങി നിന്ന മറ്റൊരു ദിവസം കൂടി കടന്നുപോയി...
💬 Comments
View all comments