Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]
ചുരിദാറിന്റെ സ്ലീവിന്റെ അറ്റത്തും ചുവട്ടിലും മഞ്ഞ ബോർഡറും അതിൽ ചുവന്ന കുഞ്ഞു പൂക്കളും ഉണ്ട് ! എല്ലാത്തിനും പുറമെ ഒരു മഞ്ഞയും വെള്ളയും കലർന്ന ദുപ്പട്ടയും ..
വേഷത്തിനു അനുയോജ്യമായ മേക്കപ്പും ഫാൻസി ആഭരങ്ങളും അവൾ അണിഞ്ഞിട്ടുണ്ട് . മൊത്തത്തിൽ ഒരു അസ്പര്സസ് !! അവൾക്ക് കണ്ണ് തട്ടാതിരിക്കാൻ വേണമെങ്കിൽ കവിളിൽ ഒരു പുള്ളി തൊട്ടു കൊടുക്കാം , അത്രക്ക് ഭംഗിയുണ്ട് കാണാൻ ..
ഞാൻ അവളുടെ സൗന്ദര്യം നോക്കി ഒരു നിമിഷം മിണ്ടാതെ നിന്നു. മഞ്ജുസ് അവളോട് ആ കാര്യത്തിൽ കട്ടക്ക് നിക്കുമെങ്കിലും വേറൊരു പെണ്ണിനെ അങ്ങനെ കാണുമ്പോ എന്തോപോലെ ആണ് . അതും ജീവിതത്തിൽ ആദ്യമായി ഒരിഷ്ടം തോന്നിയവള് ..
"നീ എന്നതാ കവിനെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ..ഞാൻ പറഞ്ഞത് കേക്കാൻമേലെ?"
ഞാൻ വായും പൊളിച്ചു നിക്കുന്നത് കണ്ടു റോസമ്മ ചിരിച്ചു .
"ഏഹ്..ആഹ്..കേട്ടു ..കഴിഞ്ഞിട്ടൊന്നും ഇല്യ ..കേക് കട്ടിങ് ഒകെ നടക്കാൻ പോണേയുള്ളു"
ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തുകൊണ്ട് ചിരിച്ചു .
"ആഹ്..ഭാഗ്യം ..."
റോസമ്മ സ്വയം പറഞ്ഞുകൊണ്ട് കാറിന്റെ പുറകിലെ സീറ്റിൽ നിന്നു ഒന്ന് രണ്ടു കവറുകൾ എടുത്തു . അവളുടെ ആവക പിള്ളേർക്കുള്ള സമ്മാനങ്ങൾ ആണ് . അവള് തന്നെ സ്വന്തമായിട്ട് ഡിസൈൻ ചെയ്ത കുഞ്ഞു ഉടുപ്പുകൾ ആണ് എല്ലാം ..
"നീ എന്തായാലും ഈ വേഷത്തില് വന്നത് നന്നായി ..."
അവളുടെ നാടൻ ലുക്ക് കണ്ടു ഞാൻ പയ്യെ പറഞ്ഞു .
"ഹ്മ്മ്...അതെന്നാടാ ?"
റോസമ്മ എന്നെ നോക്കി ചിരിച്ചു ."അല്ല..നീ ബാംഗ്ലൂരിൽ പോയപ്പോ കുറച്ചധികം മോഡേൺ ആയി...പക്ഷെ ഇത് സെറ്റ് ആണ് ...നല്ല ലുക്ക് ആയിട്ടുണ്ട് "
ഞാൻ അവളെ അടിമുടി നോക്കി തലയാട്ടി ."ഹ ഹ...താങ്ക് യു മാൻ ..."
അവൾ അതുകേട്ടു ചിരിച്ചു ."ഏയ്..ഏയ്..മാൻ വേണ്ട...അതെന്റെ മഞ്ജുസ് വിളിക്കുന്നതാ.."
റോസമ്മയുടെ അഭിസംബോധന കേട്ടു ഞാൻ കണ്ണുരുട്ടി ."ഒന്ന് പോടോ ..നിന്റെ മഞ്ജുസ് വിളിക്കുന്നുണ്ടെന്നും വെച്ച് ബാക്കിയുള്ളോർക്ക് പറയാൻ മേലാന്നു ഒണ്ടോ ? നീ ഒന്ന് നടന്നേ .."
അവള് കോട്ടയം സ്ലാങ്ങിൽ പയ്യെ തട്ടിവിട്ടു
💬 Comments
View all comments