0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

.

അങ്ങനെ ഒടുക്കാൻ ഞങ്ങൾ പ്രസ്തുത സ്ഥലത്തെത്തി . ടൂർ ഏജൻസിയുടെ ആളുകൾ ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്നു . പത്തഞ്ഞൂറു ഏക്കറോളം വരുന്ന ഐലൻഡ് ആണ് ബാൻഡോസ് . മരങ്ങളും തുരുത്തും സ്പാകളും റിസോർട്ടുകളും റെസ്റ്റോറന്റുകളുമൊക്കെ ആയി അതങ്ങനെ വൃത്താകൃതിയിൽ പരന്നു കിടക്കുന്നുണ്ട് .

ആ കാഴ്ചകളൊക്കെ നോക്കി കണ്ടു മണൽ വിരിച്ച വഴികളിലൂടെ ഞങ്ങൾ നടന്നു . വിദേശികളായ ടൂറിസ്റ്റുകളും അവിടെ വന്നെത്തിയിട്ടുണ്ട് . അവരെ കൂടാതെ ക്ളീനിംഗിനും മറ്റുമായി നീങ്ങുന്ന റിസോർട് ജീവനക്കാരും ആ മണൽവഴിയിലൂടെ വഴിയേ നടന്നു നീങ്ങുന്നുണ്ട്. വഴിയരികിൽ ഓല മേഞ്ഞതു പോലെയുള്ള കോട്ടേജുകളും റൂമുകളും ധാരാളമുണ്ട്. അതിലൊക്കെ ഏറിയ പങ്കും വിദേശ സഞ്ചാരികളാണ് . മരത്തിൽ നിർമിച്ചു ഓലമേഞ്ഞതാണേലും സംഗതി ലക്ഷ്വറി സെറ്റപ്പാണ് . പൂൾ വില്ലകൾ എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കും . ഒരു രാത്രിക്ക് പത്തും ഇരുപതും ആയിരങ്ങൾ നൽകണം !

"ഇതൊക്കെ വൻസെറ്റപ്പ് ആണല്ലോ "
ആ കാഴ്ചകളൊക്കെ കണ്ടു നടക്കവേ ഞാൻ മഞ്ജുസിനോടായി പറഞ്ഞു . എന്റെയും അവളുടെയും പുറത്തൊരു ബാഗുകൾ ഉണ്ടെന്നതൊഴിച്ചാൽ വേറെ മാറാപ്പൊന്നും കയ്യിലില്ല . റിസോർട് ജീവനക്കാരിൽ ഒരാൾ ഞങ്ങളെ വഴികാണിച്ചു മുൻപേ നടക്കുന്നുണ്ട്.

"ആഹ് ..ആദ്യം അറിയാമായിരുന്നേൽ ഇതിലൊന്ന് എടുക്കാരുന്നു ല്ലേ ?"
ഓല മേഞ്ഞ വില്ലകളുടെ ഭംഗി നോക്കി മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

"നീ ഇവിടെ കാഴ്ച കണ്ടു സുഖിച്ചു താമസിക്കാൻ ആണോ ഉദ്ദേശം ?"
അവളുടെ മട്ടും ഭാവവും കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

"എനിക്ക് പല ഉദ്ദേശവും ഉണ്ട് .."

💬 Comments

View all comments