Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7 [Sagar Kottapuram]
..പോകാൻ നോക്ക് "
അമ്മച്ചി ഉമ്മറത്തേക്ക് വന്നതോടെ അച്ഛൻ നെഞ്ചുഴിഞ്ഞുകൊണ്ട് പറഞ്ഞു .
"ഹ്മ്മ്..ചെല്ല്..പിന്നെ അവളെ ആദ്യം ഇങ്ങോട്ടു കൊണ്ടുവന്നിട്ട് വീട്ടിലാക്കിയാൽ മതിട്ടോ .."
മായേച്ചിയുടെ കാര്യം ഓർത്തു മാതാശ്രീ ഗൗരവത്തിൽ പറഞ്ഞു .
"ആഹ്..അതൊക്കെ ഏറ്റു..അമ്മ ഹേമാന്റിയെ വിളിച്ചു ഇങ്ങോട്ടു പോന്നോളാൻ പറയ് "
ഞാൻ റോസിമോളെ എടുത്തു മുറ്റത്തേക്കിറങ്ങന്നതിനിടയിൽ പയ്യെ പറഞ്ഞു . എനിക്ക് പിന്നാലെ ആദിയെ എടുത്തുകൊണ്ട് മഞ്ജുവും ഇറങ്ങി .
അവൾ അച്ഛനെയും അമ്മയെയും ഒന്നുടെ തിരിഞ്ഞുനോക്കി "പോയിട്ട് വരാട്ടോ അച്ഛാ ..അമ്മെ .." എന്നൊക്കെ തട്ടിവിട്ട് സോപ്പിടുന്നുണ്ട് . അങ്ങനെ അവരോടു യാത്ര പറഞ്ഞു ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . റോസിമോളെ എന്റെ മടിയിലിരുത്തികൊണ്ട് തന്നെയാണ് ഞാൻ കാർ ഡ്രൈവ് ചെയ്യാറ് .
പിറകിലെ ഡോർ തുറന്നു മഞ്ജുവും കയറിയതോടെ ഞാൻ കാര് സ്റ്റാർട്ട് ചെയ്തു .
ഞാൻ ഗിയർ തട്ടുന്നതും സ്റ്റിയറിങ് കറക്കുന്നതുമൊക്കെ റോസ് മോള് ആ സമയത്തു ശ്രദ്ധയോടെ നോക്കുന്നുണ്ട് .
"ചാ ച്ചാ..."
വണ്ടി ഒന്ന് മുരണ്ടതും പെണ്ണ് എന്നെ മുഖമുയർത്തി നോക്കി ചിണുങ്ങി . അവളുടെ തലയിൽ ഇടം കൈകൊണ്ട് ഒന്ന് തഴുകികൊണ്ട് ഞാൻ ആ ചിരി ആസ്വദിച്ചു. പിന്നെ പയ്യെ വണ്ടി മുന്നോട്ടെടുത്തു .
കാര് നീങ്ങി തുടങ്ങിയതോട് കൂടി ആദിയുടെയും ചിരികളികൾ കൂടി . ചെക്കൻ യാത്ര പോകുന്നത് വല്യ ഇഷ്ടമാണ് .മഞ്ജുസ് അവനെ പൊക്കിപ്പിടിച്ചു കാറിന്റെ വിൻഡോസിലൂടെയുള്ള കാഴ്ചകൾ കാണിച്ചു അവനെ കൊഞ്ചിക്കുന്നുണ്ട് .
"എടി പൊന്നുസേ അച്ഛന്റെ മടിയില് ഇച്ചീച്ചി ഒഴിക്കല്ലേ ട്ടോ .."
എന്റെ മടിയിലിരുന്ന് സ്റ്റീയറിങ്ങിലേക്ക് കൈനീട്ടുന്ന റോസിമോളെ ഇടംകൈകൊണ്ട് അടക്കിപ്പിടിച്ചു ഞാൻ പയ്യെ പറഞ്ഞു .
"അത് കുറച്ചു മുൻപേ ഒഴിച്ച ഉള്ളു ..ഇനി പേടിക്കണ്ടടാ "
എന്റെ പരുങ്ങല് കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു .
"ആഹ് ..എന്ന ഓക്കേ ..പെണ്ണിന്റെ സ്ഥിരം കക്കൂസ് ഇപ്പൊ ഞാനാ .."
റോസ്‌മോളുടെ കാര്യം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .
"ഇവിടേം മോശം ഒന്നും അല്ല ..."
ആദിയെ നെഞ്ചോടു ചേർത്തുകൊണ്ട് മഞ്ജുസും പറഞ്ഞു
💬 Comments
View all comments