Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram]
പിടിമാറ്റി .
"എല്ലാവരേം അറിയിക്കട്ടെ ?"
ഞാൻ മഞ്ജുസിനെ പ്രതീക്ഷയോടെ നോക്കി ."വേണ്ട ...അതൊക്കെ ഞാൻ പറഞ്ഞോളാം ..നീ ഇങ്ങനെ തുള്ളല്ലേ "
മഞ്ജുസ് എന്റെ ആവേശം കണ്ടു ചിരിച്ചു . അതോടെ ഞാൻ ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടന്നു . പിന്നെ തിരിച്ചു റൂമിൽ വന്ന ശേഷം മഞ്ജു ആണ് അവളുടെ അമ്മയെ വിളിച്ചു കാര്യം പറയുന്നത് . പിന്നെ അത് സ്‌പ്രെഡ് ആയി എല്ലാവരും അറിഞ്ഞു . മഞ്ജുസ് ഗർഭിണി ആയെന്നറിഞ്ഞപ്പോൾ എല്ലാവരും എന്നെ കാണുമ്പോൾ ഒരു ചിരി ആയിരുന്നു . അതെന്തിനാണെന്നു എനിക്കിപ്പോഴും മനസിലായിട്ടില്ല .ആ ഓര്മകളൊക്കെ അയവിറക്കികൊണ്ട് ഞാൻ പയ്യെ കാർ ഓടിച്ചു . അങ്ങനെ അധികം വൈകാതെ ഞങ്ങൾ സ്വന്തം വീട്ടിലെത്തി . ഹേമാന്റിയും എന്റെ അമ്മയും അച്ഛനുമൊക്കെ ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു . കാർ കണ്ടതും അമ്മയും ഹേമാന്റിയും കൂടി മുറ്റത്തേക്കിറങ്ങി.
കാർ നിർത്തിക്കൊണ്ട് ഞാൻ ആദ്യം ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തേക്കിറങ്ങി . പിന്നാലെ മഞ്ജുസും . ഉറങ്ങിക്കിടന്ന റോസിമോളെ തോളത്തിട്ടുകൊണ്ടാണ് അവൾ എഴുന്നേറ്റത് . ആദികുട്ടൻ മായേച്ചിയുടെ മടിയിലായിരുന്നു . അവനെ എന്റെ അമ്മ കൈനീട്ടി വാങ്ങിയതോടെ മായേച്ചിയും പുറത്തേക്കിറങ്ങി . സാമാന്യം വീർത്ത വയറുമായി മായേച്ചി പയ്യെ പുറത്തേക്കിറങ്ങി .അപ്പോഴേക്കും ആദികുട്ടനെ ഞാൻ എടുത്തുപിടിച്ചു .
"തള്ളെ സുഖം അല്ലെ .."
കാറിൽ നിന്ന് പുറത്തിറങ്ങിയതും അവളെന്റെ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .
"സുഖം ആടി..നിനക്കോ..?"
അവളുടെ പുറത്തു തഴുകി അമ്മ ചിരിച്ചു .
"ആഹ്..അങ്ങനെ പോണൂ.."
അവൾ പയ്യെ
💬 Comments
View all comments