Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
അടുക്കളയിലേക്ക് പോയി പേരിനു അമ്മയെ ഒന്ന് സഹായിച്ചു കൊടുത്തു . രാത്രിക്കു ചപ്പാത്തിയാണ് അവർ ഉണ്ടക്കിയത് . ഞാൻ ഉമ്മറത്തേക്ക് ചെന്ന് മഞ്ജുസിന്റെ അച്ചനുമായും സംസാരിച്ചിരുന്നു നേരം കളഞ്ഞു .
ഒടുക്കം ഭക്ഷണമൊക്കെ കഴിച്ചു രാത്രി പതിനൊന്നു മണി അടുപ്പിച്ചു ഞങ്ങൾ കിടക്കാനായി റൂമിലോട്ടു തന്നെ പോയി, ഒരുമിച്ചിരുന്നു കഴിക്കുമ്പോഴേ ഞാൻ മഞ്ജുസിനെ ചെറുതായി ശല്യം ചെയ്തു തുടങ്ങിയിരുന്നു .റൂമിൽ ചെന്ന് കതകു ചാരി തിരിയാൻ തുനിഞ്ഞതും മഞ്ജുസിനെ ഞാൻ വട്ടം പിടിച്ചു .
പുറകിൽ നിന്നു അവളെ വട്ടം ചുറ്റി പിടിച്ചു ഞാൻ മഞ്ജുസിന്റെ കഴുത്തിൽ പയ്യെ ചുംബിച്ചു .
"സ്സ്......എന്താടാ ഇത് ..ഇത്രേം നാളായിട്ടും ഈ ആക്രാന്തം മാറിയില്ലേ " എന്റെ ഞൊടിയിടയിലുള്ള പിടുത്തത്തിൽ ഒന്ന് ഞെട്ടിക്കൊണ്ട് അവൾ ചെറുങ്ങനെ ചൂടായി .
"കൂട്ടുകാരികളുടെ ഇടയിലൊക്കെ എന്നെ കുറിച്ച് തങ്ങിയതല്ലേ..അപ്പൊ ആക്രാന്തം കുറഞ്ഞുപോയാ മഞ്ജുസിനല്ലേ നാണക്കേട് " ഞാൻ സംശയത്തോടെ ചോദിച്ചു ചിരിച്ചു .
"ഓ പിന്നെ ...എനിക്കൊരു നാണക്കേടും ഇല്ല .." മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ പിടി വിടുവിച്ചു കട്ടിൽ ലക്ഷ്യമാക്കി നടന്നു .
"അപ്പൊ സദ്യ തരാമെന്നൊക്കെ പറഞ്ഞത് വെറും അടവ് ആയിരുന്നല്ലേ തെണ്ടി ?" ഞാൻ സംശയത്തോടെ അവളെ നോക്കി .
"പിന്നെ അല്ല ..നിന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ ഈയൊരു വഴിയേ ഉള്ളു .." മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിലേക്കു ചെന്നിരുന്നു . പിന്നെ മുടിയഴിച്ചു ഒരുവശത്തേക്കിട്ടു അതിൽ കൈകൊണ്ട് ചികഞ്ഞു .
"പക്ഷെ എനിക്ക് നിന്റെ സമ്മതം ഒന്നും വേണ്ട ..എനിക്ക് തോന്നിയ ഞാൻ ചെയ്യും.." ഞാൻ
💬 Comments
View all comments