Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]
.
"മലയാളം തന്നെ " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ ഒന്ന് താങ്ങി .
"ആഹഹാ ..നല്ല വിറ്റ്.." ഞാൻ അവളുടെ വയറിൽ കയ്യെത്തിച്ചു നുള്ളി .
"സ്സ്...ഹി ഹി ഹി .." എന്റെ നുളളലിൽ ചെറുതായി വേദനിച്ചിട്ടും മഞ്ജുസ് ചിരിച്ചു .
"അതല്ല പോത്തേ. എന്നെ കുറിച്ചു അവറ്റകളൊന്നും പറഞ്ഞില്ലേ ? എന്തോ ഞാൻ കാണാൻ നിന്നെക്കാൾ യങ് ആണെന്നോ ? സുന്ദരൻ ആണെന്നോ ഒക്കെ അവര് പറയുന്ന പോലെ കേട്ടല്ലോ.." മഞ്ജുസിനെ ഒന്ന് ചൊറിയാനായി ഞാൻ പയ്യെ ഗമയിൽ തിരക്കി .
"ഓഹോ അങ്ങനെ ഒക്കെ പറഞ്ഞോ ? അതിനു കണ്ണ് കാണാത്ത ഫ്രെണ്ട്സ് ഒന്നും എനിക്കില്ലല്ലോ..പിന്നെയാരാ ഈ പൊട്ടത്തരം ഒക്കെ പറഞ്ഞെ ആവോ " മഞ്ജുസ് കൈമലർത്തി ചിരിച്ചു . ചുളുവിൽ എനിക്കിട്ടു താങ്ങുന്നതാണ് !
"ദേ ..കൂടുതൽ സ്മാർട്ട് ആവല്ലേ..നിനക്ക് അസൂയ അല്ലെടി മിസ്സെ? ഞാൻ കണ്ടു..അവര് പറഞ്ഞപ്പോ നിന്റെ മുഖത്ത് ഒരു കോംപ്ലെക്സ് വർക്ഔട് ആവുന്നത്.." ഞാൻ അവളെ ഇടുപ്പിലൂടെ കൈചുറ്റി പിടിച്ചു ചിരിയോടെ പറഞ്ഞു .
"ഓ പിന്നെ..നീ വല്യ ഹൃതിക് റോഷൻ അല്ലെ..ഒന്ന് പോടാ..അസൂയ പോലും..ഹ്മ്മ്മ് " മഞ്ജുസ് പുച്ഛത്തോടെ പറഞ്ഞു .
"ഹി ഹി..മതിയെടി ,,നീ ഇങ്ങനെ കരയണ്ട .." അവളുടെ ദേഷ്യം കണ്ടു ഞാൻ കളിയാക്കി..
"പോടാ ..ഇതൊക്കെ പറഞ്ഞു സ്വയം സമാധാനിച്ചോ.. ഒരു ചുന്ദരൻ " മഞ്ജുസ് എന്നെ നുള്ളികൊണ്ട് കളിയാക്കി .
"ചുന്ദരൻ അല്ലെങ്കി പിന്നെ നീ എന്തിനാടി എന്നെ കെട്ടിയെ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
💬 Comments
View all comments